തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ ചരിത്രപുരുഷനെന്നും താൻ ആരാധനയോടെ കാണുന്ന വ്യക്തിത്വമാണെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. പിറന്നാൾ ദിനത്തിൽ വി.എസിനെ സന്ദർശിച്ച് ആശംസയറിയിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്‍റെയും അദ്ദേഹത്തിന്‍റെയും ആശയം വ്യത്യസ്തമാണ്. ചില നേതാക്കൾ അവരവരുടെ പാർട്ടി ചട്ടക്കൂടിനപ്പുറം പൊതുസമൂഹത്തിന്‍റെയും എല്ലാവരുടെയും വക്താക്കളായി മാറും. അങ്ങനെയുള്ള ഒരാളാണ് അച്യുതാനന്ദൻ. രാഷ്ട്രീയമായി എതിർക്കുന്നവരെ ശത്രുവായി കാണാൻ പാടില്ല. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാൻ ശ്രമിക്കണം. കേരളത്തിന്റെ പൊതുകാര്യങ്ങള്‍ക്കു വേണ്ടിപൊരുതിയ നേതാവാണ് അദ്ദേഹം.
ഇ.എം.എസ് മരിച്ച ദിവസമാണ് എൽ.കെ. അദ്വാനി ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത്. സ്ഥാനമേറ്റെടുക്കലുമായി ബന്ധപ്പെട്ട് അന്നു വലിയ ആഘോഷമൊക്കെ നിശ്ചയിരുന്നു. എന്നാൽ, അദ്വാനി അതിനൊന്നും നിൽക്കാതെ ഇവിടെ എത്തി അന്ത്യാഞ്ജലി അർപ്പിച്ച ചരിത്രമുണ്ട്. ഇ.എം.എസ് ഞങ്ങളുടെ ആശയത്തെ നൂറു ശതമാനവും എതിർത്തയാളായിരിക്കുമ്പോഴായിരുന്നു ഇതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.