കേരള ചരിത്രത്തിൽ പിള്ളമാർക്ക് വലിയ റോളൊന്നുമില്ല. എന്നാൽ, തിരുവിതാംകൂറിൽ അങ്ങ നെയല്ല. എട്ടുവീട്ടിൽ പിള്ളമാർ ശ്രദ്ധേയമായ ചരിത്ര ഏടാണ്. പുറമെ, ദുരന്തകഥാപാത്രങ് ങളും. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവർത്തിച്ചുകൊണ്ടേയിരിക്ക ും എന്നതുപോലെ വർത്തമാനകേരളത്തിൽ ‘വെൺമണി പിള്ള’യിലൂടെ ചരിത്രം ആവർത്തിക്കുകയാ ണ്. ദുരന്ത ശേഷമായതുകൊണ്ട് അത് പ്രഹസനമായിട്ടാണു താനും. ഒരുപക്ഷേ, ഭാവിയിൽ ഇൗ പിള് ളയെയും കൂടി ചേർത്ത് ‘ചരിത്രം തിരുത്തിക്കുറിച്ച ഒമ്പതുവീട്ടിൽ പിള്ളമാർ’ എന്ന ഒരു ഗ്രന്ഥം രചിക്കപ്പെടാനുമിടയുണ്ട്.
പി.എസ്. വെൺമണി എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട് എന്നതൊഴിച്ചാൽ, വെൺമണിക്കാരനായ ഇൗ പിള്ള മുമ്പ് ഇങ്ങനെയൊന്നുമായിരുന്നില്ല. 40 വർഷത്തെ വക്കീൽ പരിചയം, 120ഒാളം ജൂനിയർമാർ, ആർ.എസ്.എസ്, സി.പി.എമ്മുകാർ ഒരുപോലെ ഒാടിയെത്തുന്ന നിയമ വിശാദരൻ, വർഗീയ പാർട്ടിയിലെ മതേതരവാദി, നൂറ് പുസ്തകമെഴുതി... ഇങ്ങനെയൊക്കെയായിരുന്നു അഡ്വ. പി.എസ്.ശ്രീധരൻ പിള്ള.
എന്നാൽ, ബി.ജെ.പി പ്രസിഡൻറായതോടെ കഥ മാറി. തൊട്ടതെല്ലാം പൊന്നാക്കിയ പിള്ള പറയുന്നതെല്ലാം ട്രോളായി മാറി. ശബരിമല സമരം തുടങ്ങിയതോടെയാണ് അദ്ദേഹം തെൻറ നൂറ്റിയൊന്നാമത്തെ പുസ്തകമായ ‘അബദ്ധപഞ്ചാംഗ’ത്തിെൻറ രചന തുടങ്ങുന്നത്. തുടക്കം മോശമായില്ല. അന്നുതൊട്ട് ഇന്നുവരെ രചനക്കുള്ള മാറ്ററുകൾ അദ്ദേഹം സംഘടിപ്പിച്ചു. ശബരിമലക്കുപോയ ഭക്തൻ അദ്ദേഹം വീട്ടിലിരുന്ന സമയത്തെ പൊലീസ് നടപടിയിൽ മരിച്ചുവെന്നാരോപിച്ച് ഹർത്താൽ നടത്തിയായിരുന്നു തുടക്കം.
പിന്നീട് തന്ത്രിയുടെ വിളി, തിരുത്തൽ, സുവർണാവസരം, ശബരിമല സമരം കമ്യൂണിസ്റ്റുകൾക്കെതിരെയെന്ന വെളിപ്പെടുത്തൽ തുടങ്ങിയവ വന്നു. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പോകാത്തത് മെട്രോ ഉദ്ഘാടനത്തിന് പോയ കുമ്മനത്തിെൻറ അനുഭവം ഉണ്ടാകാതിരിക്കാനാണെന്നും പറഞ്ഞു. ഇങ്ങനെ മുൻ പ്രസിഡൻറിനെ േട്രാളിയ പിൻഗാമിയെന്ന വിേശഷണവും പിള്ളക്ക് തന്നെ. ഇതിനു പുറമെ, പാർട്ടിയിലേക്ക് ആളെക്കൂട്ടുന്ന ജോലിയും ഏറ്റെടുത്തിരുന്നു.
എല്ലാ പാർട്ടികളിൽനിന്നും മുൻ മന്ത്രിമാർ വരെ കാത്തുനിൽക്കുകയാണെന്നായിരുന്നു ഗുണ്ട്. പക്ഷേ, ആദ്യം കിട്ടിയത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആപ്പീസിൽ പോലും കയറാൻ നിവൃത്തിയില്ലാതെ ചങ്ങനാശ്ശേരി കവലയിൽ കറങ്ങിത്തിരിഞ്ഞ് നടന്നിരുന്ന ഒരു വിദ്വാനെ. പിന്നീട് വന്നത് ഒരു മുതിർന്ന സി.പി.എം നേതാവിെൻറ കൊച്ചുമോൻ. ഇൗ പയ്യന് പ്രായം തികയാൻ അടുത്ത തെരഞ്ഞെടുപ്പുവരെ കാക്കണം. ഡൽഹിയിൽ കോൺഗ്രസ് വക്താവിനെ അമിത്ജി ചേർത്തപ്പോൾ പിള്ള ഇവിടെ ശശി തരൂരിെൻറ കുഞ്ഞമ്മയെ ചേർത്തു. ചോദിച്ചു പറഞ്ഞുവന്നപ്പോൾ ഇൗ കുഞ്ഞമ്മ പണ്ടേ വനിതാമോർച്ചയാണ്.
ഘർവാപ്പസി ചെയ്തയാളെ വീണ്ടും ചെയ്തപോലെയായി കാര്യങ്ങൾ. കൊച്ചുമോനും കുഞ്ഞമ്മയും കഴിഞ്ഞ് നാളെ അമ്മായിയെയാവുമോയെന്ന് പേടിച്ച് മറ്റു പാർട്ടി നേതാക്കളുടെ അമ്മായിമാർ നോട്ടീസുമായി വരുന്ന ബി.ജെ.പിക്കാരെ കാണുേമ്പാൾ അടുക്കള വശത്തൂടെ ഒടുകയാണിപ്പോൾ. ഇതൊക്കെ കാണുേമ്പാൾ ‘എന്ത് പ്രഹസമാണ് പിള്ളേ...’എന്നു ചോദിച്ചാൽ കുറ്റം പറയാനാകുമോ?.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.