തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആറ്റിങ്ങലിൽ നടത്തിയ പ്രസംഗം സംബന്ധിച്ച് രണ്ടുതവണ ടെലിഫോ ണില്‍ വിളിച്ച് താന്‍ ക്ഷമാപണം നടത്തിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടികാറാം മീണ പറഞ്ഞത് നൂറ്റാണ്ടിലെ വലിയ നുണയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍പിള്ള. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. അതിനാല്‍ നിയമപരമായി നേരിടും. പ്രസംഗത്തില്‍ ഒരിടത്തും പെരുമാറ്റച്ചട്ട ലംഘനമില്ല. പ്രസംഗത്തിെൻറ യഥാര്‍ഥ പകര്‍പ്പ് ജനങ്ങളില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വ്യാപകമായി നടന്ന കള്ളവോട്ടിനെപ്പറ്റി തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാറും സമഗ്രമായി അന്വേഷിക്കണം . കണ്ണൂരിലും കാസര്‍കോട്ടും കള്ളവോട്ട് നടന്നതായി വ്യക്തമായിരിക്കുകയാണ്. പ്രിസൈഡിങ് ഓഫിസറുടെ ഡയറി പരിശോധിച്ചാല്‍ സത്യം മനസ്സിലാകും. കള്ളവോട്ട് നടന്ന ഇടങ്ങളില്‍ റീപോളിങ് ആവശ്യപ്പെടണമോയെന്ന് ബി.ജെ.പിയുടെ കണ്ണൂര്‍ ജില്ല കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജനാധിപത്യവിരുദ്ധ പ്രവർത്തനം നടത്തുന്ന പാര്‍ട്ടി ഗ്രാമങ്ങളെ തള്ളിപ്പറയാന്‍ സി.പി.എം തയാറാകണം. ഇത്തരം ഗ്രാമങ്ങളിലെ ബൂത്തുകളില്‍ മറ്റ് പാര്‍ട്ടികളുടെ പോളിങ് ഏജൻറുമാരെ നിര്‍ത്താന്‍ സി.പി.എം അനുവദിക്കാറില്ല. പല പാര്‍ട്ടി ഗ്രാമങ്ങളിലും ഇക്കുറി കേന്ദ്രസേനയെ വിന്യസിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.