അമേത്തിയിൽ തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നത്

കോഴിക്കോട്: എൽ.ഡി.എഫും യു.ഡി.എഫും തമ്മിലെ മത്സരം മാർജാരസുരദം പോലെയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ അഡ്വ. പി.എ സ്. ശ്രീധരൻപിള്ള. ആദ്യം പരസ്പരം കലഹിക്കാനും പിന്നീട് സൗഹൃദത്തിലാവാനുമാണ് ഇരു മുന്നണികളും മത്സരിക്കുന്നത്. സീ താറാം യെച്ചൂരിയുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്നും അദ്ദേഹം വാർത് തസമ്മേളനത്തിൽ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരാൻ എൽ.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെ ന്ന് പൊന്നാനിയിലെ ഇടതു സ്ഥാനാർഥി പി.വി. അൻവർ നടത്തിയ പ്രസംഗം അതി‍​​​െൻറ തെളിവാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന് ന നിയമസഭ മണ്ഡലം വയനാട് പാർലമ​​​െൻറ്​ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത് എന്നത് ശ്രദ്ധേയമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ച് നിൽക്കുകയാണെങ്കിൽ അത് പറയണം. ചിക്കമഗളൂരുവിൽ മത്സരിക്കാൻ ഇന്ദിര ഗാന്ധി എത്തിയപ്പോൾ അധാർമികമെന്ന് പറഞ്ഞ് കോൺഗ്രസ് വിട്ട എ.കെ. ആൻറണിക്ക് ഇപ്പോൾ അതു പറയാൻ ധൈര്യമുണ്ടോയെന്ന്​ പിള്ള ചോദിച്ചു.
രാഹുൽ ഗാന്ധിയെ അമേത്തിയില്‍ ജനം നിരാകരിക്കും.

2009ല്‍ നാലു ലക്ഷം വോട്ടി​​​​െൻറ ഭൂരിപക്ഷമുണ്ടായിരുന്നു. 2014ല്‍ സ്മൃതി ഇറാനിയുമായി മത്സരിച്ചപ്പോള്‍ ഒരു ലക്ഷമായി കുറഞ്ഞു. ഇത്തവണ സ്മൃതി ഇറാനി വിജയം ഉറപ്പാക്കിയ സാഹചര്യത്തിലാണ് വയനാട്ടിലേക്ക് രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ്​ ടി.പി. ജയചന്ദ്രനും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് പരാജയഭീതി മൂലം -കുമ്മനം
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തയാറായത് പരാജയഭീതി മൂലമാണെന്ന് കുമ്മനം രാജശേഖരൻ. ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുമെന്ന് ഉറപ്പാ​െയന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടാണ് ബി.ജെ.പിയുമായി നേര്‍ക്കുനേര്‍ പോരാടുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി വയനാട് തെരഞ്ഞെടുത്തത്. അമേഠിയില്‍ ചുവടുപിഴക്കുമെന്ന് മനസ്സിലായത് കൊണ്ടാണ് സുരക്ഷിതമണ്ഡലം തേടി കേരളത്തിലെത്തിയത്.

സി.പി.എം പ്രവര്‍ത്തകരുടെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് രാഹുല്‍ കേരളം തെരഞ്ഞെടുത്തത്. രാഹുല്‍ എത്തിയതോടെ കേരളത്തിലെ സി.പി.എം സനാഥരായിരിക്കുകയാണ്.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ഥി മത്സരിക്കാന്‍ എത്തിയ സ്ഥിതിക്ക് ഇടത് മുന്നണി സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - ps sreedharan pillai- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.