മുസ്​ലിംവിരുദ്ധ വർഗീയ പ്രസംഗം: കുറ്റം തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കും -ശ്രീധരൻ പിള്ള

കോഴിക്കോട്​: ആറ്റിങ്ങലിൽ മുസ്​ലിംവിരുദ്ധ വർഗീയ പ്രസംഗം നടത്തിയതിന്​ പൊലീസ്​ ചുമത്തിയ കേസിൽ കോടതിയിൽ കു റ്റം തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​​ പി.എസ്.​ ശ്രീധരൻ പിള്ള. ആരോപണങ ്ങൾക്ക്​ പിന്നിൽ സി.പി.എമ്മി​​െൻറയും ചില പൊലീസ്​ ഉദ്യോഗസ്​ഥരുടെയും ഗൂഢാലോചനയാണെന്നും കോഴിക്കോട്​​ പ്ര സ്​ക്ലബി​​െൻറ ‘ലോക്​സഭ 2019’ മുഖാമുഖം പരിപാടിയിൽ ശ്രീധരൻ പിള്ള പറഞ്ഞു.

കള്ളക്കേസിൽ കുടുക്കി സർക്കാർ വേട്ടയാടുകയാണ്​. വർഗീയ കലാപത്തിന്​ ആഹ്വാനം ചെയ്​തെന്ന്​ തെളിഞ്ഞാൽ പൊതുപ്രവർത്തനം തുടരാൻ അർഹനല്ല. ​ൈദവത്തി​​െൻറയും കോടതിയുടെയും മുന്നിൽ കുറ്റക്കാരനാവില്ലെന്ന്​ ഉറപ്പുണ്ട്​. മതസ്​പർധ വളർത്തുന്ന ഒരു വാക്കും ആറ്റിങ്ങലിലെ പ്രസംഗത്തിലില്ല. കുറ്റം ചെയ്​തില്ലെന്ന്​ തെളിഞ്ഞാൽ, കേസ്​ നൽകിയ സി.പി.എം നേതാവ്​ വി. ശിവൻകുട്ടി പൊതുജീവിതം അവസാനിപ്പിക്കുമോയെന്നും അദ്ദേഹം​ ചോദിച്ചു. ബാല​ാക്കോട്ടിൽ സൈന്യത്തി​​െൻറ തിരിച്ചടിയിൽ മരിച്ചവരുടെ വിവരങ്ങൾ വെളി​െപ്പടുത്തണമെന്നും കണക്കെടുക്കണമെന്നും രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ സാം പി​​ത്രോഡ ആവശ്യപ്പെട്ടിരുന്നു.

മരിച്ചവരെ തിരിച്ചറിയാനും മറ്റും ഇൻക്വസ്​റ്റ്​ അഥവാ പ്രേതപരിശോധന നടത്തണമെന്നാണ് താൻ പറഞ്ഞത്​. ഒരു മതത്തെക്കുറിച്ചും​ പറഞ്ഞിട്ടില്ല. കൊല്ല​െപ്പട്ട ഭീകരവാദികളെക്കുറിച്ച്​ പറഞ്ഞാൽ മതസ്​പർധയുണ്ടാക്കലും ചില മതങ്ങളെ അപമാനിക്കലുമാണെന്ന്​ പറയുന്ന കോൺഗ്രസി​​െൻറയും ഇടുതുപക്ഷത്തി​​െൻറ മനഃസ്​ഥിതിയാണ്​ അപകടകരം. പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ വിജയിക്കുമോയെന്ന ചോദ്യത്തിന്​ അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

Tags:    
News Summary - ps sreedharan pillai- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.