ന്യൂഡൽഹി: ബി.ജെ.പി പ്രവേശനത്തിനായി കെ.വി തോമസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. തോമസിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത്തരത്തിലുള്ള പ്രചരണം സാങ്കൽപികം മാത്രമാണെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട കെ.വി തോമസിനെ പാർട്ടിയിൽ എത്തിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം നീക്കമാരംഭിച്ചതായി വാർത്തകൾ വന്നിരുന്നു. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ പോയ മുൻ വക്താവ് ടോം വടക്കന്‍റെ നേതൃത്വത്തിലാണ് ശ്രമം നടത്തിയത്.
ബി.ജെ.പി കേന്ദ്ര നേതാക്കൾ കെ.വി തോമസുമായി ടെലിഫോണിൽ സംസാരിച്ചു. എറണാകുളം സീറ്റിൽ പാർട്ടി സ്ഥാനാർഥിയാക്കാനാണ് ബി.ജെ.പി നീക്കം. എന്നാൽ, അനുകൂല നിലപാടല്ല തോമസ് സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.