തിരുവന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇടത് എം.എൽ.എമാർ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യ ക്ഷൻ പി.എസ് ശ്രീധരൻപിള്ള. ഇടത് എംഎല്‍എമാരായ വീണാ ജോര്‍ജ്, എ പ്രദീപ് കുമാര്‍ എന്നിവര്‍ അവര്‍ പ്രതിനിധാനം ചെയ്യ ുന്ന മണ്ഡലത്തില്‍ പിന്നിലായി. അവർ രാജിവെക്കുന്നതാണ് നല്ലത്. ജനങ്ങൾക്ക് ഇടത് എം.എൽ.എമാരിലുള്ള വിശ്വാസം നഷ് ടമായതുകൊണ്ടാണ് അവർ പരാജയപ്പെട്ടതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
പരാജയത്തിൻെറ ധാര്‍മിക ഉത്തരവാദിത്തം ഏറ് റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിലെ 75 നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് പിന്നിലായെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാലതാമസമുണ്ടായെന്ന വാദം തെറ്റാണ്. തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും കോട്ടമുണ്ടായോ എന്ന് പരിശോധിക്കും. തിരുവനന്തപുരത്ത് വോട്ട് കുറഞ്ഞുവെന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കേരളത്തില്‍ മത ധ്രുവീകരണം നടത്തിയത് ബി.ജെ.പിയല്ല. മറിച്ച് കേന്ദ്രത്തില്‍ ഒന്നിച്ച് അധികാരം പങ്കിടാൻ ആഗ്രഹിച്ച് സി.പി.എമ്മും കോണ്‍ഗ്രസുമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കേരളത്തില്‍ 19 സീറ്റുകളിലും വോട്ട് വിഹിതത്തില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. വരുന്ന ഉപതെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.