തൃശൂർ: രാജ്യത്തെ 130 കോടി ജനങ്ങൾ ചെയ്യുന്ന പ്രവൃത്തികൾക്ക് നരേന്ദ്രമോദി ഉത്തരം പറയണോ എന്ന് ബി.ജെ.പി സംസ്ഥ ാന അധ്യക്ഷൻ എസ്. ശ്രീധരൻ പിള്ള. ജയ്്ശ്രീറാം വിളിക്കാഞ്ഞതിന് യു.പി യിൽ 15 കാരനെ തീകൊളുത്തി കൊന്ന സംഭവത്തെക ്കുറിച്ച് വാർത്തസമ്മേളനത്തിൽ ആരാഞ്ഞപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട ക്രിമിനൽ സംഭവങ്ങള ാണ് ഇവയെല്ലാം. അവ ബി.ജെ.പിയെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജന ങ്ങളുടെ വൈകാരികമായ പ്രശ്നങ്ങളുമായി ബന്ധെപ്പട്ട് ഇതൊക്കെയുണ്ടാകും. ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ നരേന്ദ്രമോദി കുറ്റക്കാരനാണെന്ന് പറയുന്നതിൽ അർഥമില്ല. വർഗീയ കലാപങ്ങൾ നാലിലൊന്നായി ചുരുങ്ങിയ കാലഘട്ടമാണിത്. 130 കോടി ജനങ്ങൾ ചെയ്യുന്ന പ്രവൃത്തികൾക്ക് നരേന്ദ്രമോദി ഉത്തരം പറയണമെന്ന് പറയുന്നതിൽ അർഥമില്ല. ആൾക്കൂട്ട കൊലപാതകങ്ങളുടെ പേരിൽ ജനങ്ങളെ പല തട്ടിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല-അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.െഎ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്നതിൽ ഇരുമുന്നണികൾക്കും പങ്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇവർ അവസരത്തിലും അനവസരത്തിലും എസ്.ഡി.പി.െഎ.യുമായി കൂട്ടുകൂടിയതിെൻറ ഫലമാണ് പുന്ന നൗഷാദ് വധം പോലെയുള്ള കൊലപാതകങ്ങൾ. എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യു വധക്കേസ് പ്രതികളായ എസ്.ഡി.പി.െഎ ക്കാരെ ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല. അതിൽ അലംഭാവം കാണിച്ചു. വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുന്ന സമീപനമാണിത്. പുന്ന സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുന്ന സംഭവത്തിലുള്ള കെ.പി.സി.സി പ്രസിഡൻറിെൻറ പ്രസ്താവനയിൽ എസ്.ഡി.പി.െഎയെ പേരെടുത്ത് പറയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അത് സ്വാഭാവികമാണെന്നും ഒന്നിലും വ്യക്തതയില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും മുത്തലാഖിൽ കേരള എം.പി മാരുടെ സമീപനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.