തിരുവനന്തപുരം: പി.എസ്.സി പരീക്ഷകൾ സമഗ്രമായി പൊളിച്ചെഴുതിക്കൊണ്ടുള്ള പരീക്ഷ ക ൺട്രോളറുടെ റിപ്പോർട്ടിന് പി.എസ്.സിയുടെ അംഗീകാരം. കൂടുതൽ പേർ അപേക്ഷിക്കുന്ന പരീ ക്ഷകൾ ഘട്ടം ഘട്ടമായി നടത്തുന്നതടക്കം നിരവധി പരിഷ്കാരങ്ങളാണ് ഇനി മുതലുള്ള പരീക്ഷകളിൽ നടപ്പാക്കുക. ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പി.എസ്.സി ഇന്ന് പുറത്തുവിേട്ടക്കും. പി.എസ്.സി കേന്ദ്രങ്ങളിൽ ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പരീക്ഷ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുക.
ഓരോ പരീക്ഷ കേന്ദ്രത്തിനും ഒരു ചീഫ് സൂപ്രണ്ട് നിർബന്ധമായും ഉണ്ടാകും. ഒന്നിൽ കൂടുതൽ പരീക്ഷകേന്ദ്രങ്ങൾ ഒരു സ്ഥാപനത്തിൽ ഉള്ള പക്ഷം ഓരോ പരീക്ഷകേന്ദ്രത്തിനും പ്രത്യേക ചീഫ് സൂപ്രണ്ട്, ക്ലർക്ക്, ഓഫിസ് അറ്റൻഡൻറ് എന്നിവർ ഉണ്ടായിരിക്കും.
പരീക്ഷ കേന്ദ്രങ്ങളിൽ ക്രമക്കേട് നടന്നാൽ ഉത്തരവാദി ഇൻവിജിലേറ്റർമാരായ അഡീഷനൽ ചീഫ് സൂപ്രണ്ടുമാരായിരിക്കും. നിലവിൽ ഇവർക്കെതിരെ നടപടിയെടുക്കാൻ പി.എസ്.സിക്ക് അധികാരമില്ല. ഇവർക്കെതിരെ നേരിട്ട് നടപടിയെടുക്കാനുള്ള അധികാരം പി.എസ്.സിക്ക് നൽകണമെന്നാവശ്യപ്പെട്ട് സർക്കാറിന് ഒരിക്കൽകൂടി കത്ത് നൽകാൻ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.