കോടാലി: കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പബ്ലിക് സര്‍വിസ് കമീഷനെ പാര്‍ട്ടി സർവിസ് കമീഷനാക്കി മാറ്റിയെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പുതുക്കാട് മണ്ഡലം എന്‍.ഡി.എ സ്ഥാനാർഥി എ. നാഗേഷിെൻറ തെരഞ്ഞെടുപ്പു പ്രചാരണാർഥം കോടാലിയില്‍ സംഘടിപ്പിച്ച ജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മനുഷ്യരെ മാത്രമല്ല ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരു നിന്ന് ദൈവങ്ങളെ പോലും ദ്രോഹിക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍.
ആഴക്കടല്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അഴിമതി നടത്തുമ്പോള്‍ വല്ലതും കിട്ടുമോ എന്നറിയാന്‍ ആഴക്കടലിലേക്ക് ചാടിനോക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.
ബി.ജെ.പി പുതുക്കാട് മണ്ഡലം പ്രസിഡൻറ് എ.ജി. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് സുരേന്ദ്രന് ഐനിക്കുന്നത്ത്, സ്ഥാനാര്‍ഥി എ. നാഗേഷ്, അഡ്വ. പി.ജി. ജയന്, പി.കെ. ബാബു, റിസന്‍ ചെവിടന്‍, കെ.പി. ജോര്‍ജ്, വി.വി. രാജേഷ്, ബിന്ദു പ്രിയന്, സുനില്‍ദാസ് അരങ്ങത്ത്, സജീവ് തൃക്കൂര് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.