തിരുവനന്തപുരം: ഐക്യമലയാളം പ്രസ്ഥാനം നടത്തിവന്ന നിരാഹാര സമരത്തിന് വിജയം. പി.എസ്.സി പരീക്ഷകൾ മലയാളത്തിലും നടത ്താൻ ധാരണയായി. പരീക്ഷകൾ മലയാളത്തിൽ നടത്താൻ എതിർപ്പില്ലെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ മുഖ്യമന്ത്രിയ ുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചു. കെ.എ.എസ് അടക്കമുള്ള പരീക്ഷകൾ മലയാളത്തിൽ നടത്താൻ തത്വത്തിൽ തീരുമാനമായി.
പരീക്ഷകൾ മലയാളത്തിലാക്കുന്നതിന്‍റെ പ്രായോഗിക നടപടികൾ ചർച്ചചെയ്ത് തീരുമാനിക്കും. ഇത് സംബന്ധിച്ച് എല്ലാ സർവകലാശാല വൈസ് ചാൻസലർമാരുടെയും യോഗം വിളിക്കും. പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും പി.എസ്.സി ചെയർമാൻ പറഞ്ഞു.
മലയാള പരീക്ഷ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഐക്യമലയാളം പ്രസ്ഥാനം സമരസമിതി അറിയിച്ചു. കഴിഞ്ഞ മാസം 29നാണ് പി.എസ്.സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.