തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പി.എസ്.സി ചെയര്മാന് ഗവര്‍ണറെ കണ്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗവര്‍ണര്‍ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് ചെയര്മാന് എം.കെ. സക്കീര്‍ രാവിലെ രാജ്ഭവനിലെത്തിയത്. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ആരോപണം ഉയർന്ന ഉടൻതന്നെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പി.എസ്.സി ആഭ്യന്തര വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതുവരെ ആരോപണ വിധേയരുടെ നിയമന നടപടികൾ താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ടെന്നും എം.കെ. സക്കീർ അറിയിച്ചു.
കെ.എ.പി നാലാം ബറ്റാലിയനിലെ ഒന്നാം റാങ്കുകാരനും ഒന്നാം പ്രതിയുമായ ആർ. ശിവരഞ്ജിത്ത്, 28ാം റാങ്കുകാരനും രണ്ടാം പ്രതിയുമായ എ.എൻ. നസീം, ലിസ്റ്റിലെ രണ്ടാം റാങ്കുകാരനും യൂനിവേഴ്സിറ്റി യൂനിയൻ അംഗവുമായ പി.പി. പ്രണവ് എന്നിവർ വ്യത്യസ്ത സെൻററുകളിലാണ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോരാനുള്ള സാധ്യത വിരളമാണ്. പരീക്ഷ എഴുതിയ സെൻററുകളിൽ ഇവർക്ക് മറ്റ് സഹായങ്ങൾ ലഭിച്ചു എന്ന തരത്തിൽ ആക്ഷേപങ്ങളോ, പരാതിയോ പി.എസ്.സിക്ക് ലഭിച്ചിരുന്നില്ല.
എങ്കിലും ആരോപണമുയർന്ന പശ്ചാത്തതലത്തിൽ അതും ആഭ്യന്തര വിജിലൻസിെൻറ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പി.എസ്.സി ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.