പി.എസ്.സി അപേക്ഷ: ഭിന്നശേഷിക്കാർക്ക്​ സേവനകേന്ദ്രമൊരുക്കണമെന്ന്​ ഹൈകോടതി

കൊ​ച്ചി: പി.​എ​സ്.​സി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കാ​ഴ്ച​പ​രി​മി​ത​ര​ട​ക്ക​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കാ​ൻ സ​ർ​ക്കാ​റി​നും പി.​എ​സ്.​സി​ക്കും ബാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി. നി​ല​വി​ലെ അ​പേ​ക്ഷ പ്ര​ക്രി​യ​യു​ടെ സ​ങ്കീ​ർ​ണ​ത​യും സാ​ങ്കേ​തി​ക​ത​യും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ പ്ര​യാ​സ​മാ​കു​ന്ന​താ​യി വി​ല​യി​രു​ത്തി​യാ​ണ്​ ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റി​സ് പി.​എം. മ​നോ​ജ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം.

പൂ​ർ​ണ​മാ​യും കാ​ഴ്ച​ശേ​ഷി​യി​ല്ലാ​ത്ത കോ​ട്ട​യം സ്വ​ദേ​ശി​നി​ക്ക്​ അ​നു​കൂ​ല​മാ​യി കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ (കെ.​എ.​ടി) പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ ചോ​ദ്യം ചെ​യ്ത്​ പി.​എ​സ്.​സി സ​മ‌​ർ​പ്പി​ച്ച അ​പ്പീ​ൽ ത​ള്ളി​യാ​ണ് ഈ ​നി​ർ​ദേ​ശം. യു.​പി അ​ധ്യാ​പി​ക ത​സ്തി​ക​യി​ലേ​ക്ക്​ പ​രാ​തി​ക്കാ​രി അ​യ​ച്ച അ​പേ​ക്ഷ​ക്കൊ​പ്പം കെ-​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ വൈ​കി​യ​തി​ന്‍റെ പേ​രി​ൽ 2020ൽ ​പി.​എ​സ്.​സി അ​പേ​ക്ഷ നി​ര​സി​ച്ചി​രു​ന്നു. ത​ന്‍റെ പ​രി​മി​തി​ക​ളും അ​പേ​ക്ഷ അ​യ​ക്കു​ന്ന​തി​ലെ സ​ങ്കീ​ർ​ണ​ത​ക​ളും മൂ​ലം സം​ഭ​വി​ച്ച​താ​ണെ​ന്ന​ത​ട​ക്കം കാ​ട്ടി പ​രാ​തി​ക്കാ​രി കെ.​എ.​ടി​യെ സ​മീ​പി​ച്ചു. മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച് അ​പേ​ക്ഷ​ക​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​​ കെ.​എ.​ടി നി​ർ​ദേ​ശം. ഇ​തി​നെ​തി​രെ​യാ​ണ്​ പി.​എ​സ്.​സി ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളു​മെ​ല്ലാം കാ​ഴ്ച​യു​ള്ള​വ​ർ​ക്കാ​യി ത​യാ​റാ​ക്കി​യ​താ​ണെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്ധ​ർ​ക്ക് അ​ത് പ്രാ​പ്യ​മാ​ക​ണ​മെ​ങ്കി​ൽ പ​ര​സ​ഹാ​യം വേ​ണ്ടി​വ​രും. പി.​എ​സ്.​സി​യു​ടെ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ ന​ട​പ​ടി​ക​ൾ സ​ങ്കീ​ർ​ണ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ഇ​ത് തു​ല്യ​ത​ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. കാ​ഴ്ച​പ​രി​മി​ത​രു​ടെ വി​ഷ​മ​ത​ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വ​രും അ​ന്ധ​രാ​യി മാ​റു​ക​യാ​ണ്. എ​ല്ലാ ഭി​ന്ന​ശേ​ഷി​ക്കാ​രും ഇ​ത്ത​രം വി​വേ​ച​നം നേ​രി​ടു​ന്നു​ണ്ട്. അ​തി​നാ​ൽ, സ​ർ​ക്കാ​റോ പി.​എ​സ്.​സി​യോ മു​ൻ​കൈ​യെ​ടു​ത്ത് പ്ര​ത്യേ​ക സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Tags:    
News Summary - PSC Establish service centres for disabled persons: HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.