തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് പരീക്ഷയിൽ ക്രമക്കേട് നടത്തിയത് യൂനിവേഴ്സി റ്റി കോളജിലെ ചില ജീവനക്കാരുടെ സഹായത്തോടെയായിരുെന്നന്ന് പേരൂർക്കട എസ്.എ.പി ക്യ ാമ്പിലെ പൊലീസുകാരനായ ഗോകുലിെൻറ മൊഴി. ക്യാമ്പിലെ സുഹൃത്തുക്കളായ പൊലീസുകാരിൽ ചി ലരോടാണ് ഗോകുൽ കുറ്റസമ്മതം നടത്തിയത്. ചൊവ്വാഴ്ച പി.എസ്.സി ചെയർമാെൻറ പത്രസമ്മേ ളനത്തിന് ശേഷമായിരുന്നു ഗോകുൽ തെൻറ കൂട്ടുകാരോട് തട്ടിപ്പ് വിവരിച്ചത്.
താനും വി .എസ്.എസ്.സിയിലെ കരാർ ജീവനക്കാരനും കല്ലറ സ്വദേശിയുമായ സഫീറും ചേർന്നാണ് ശിവരഞ്ജ ിത്തിെൻറയും പ്രണവിെൻറയും മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചതെന്ന് ഗോകുൽ പറഞ്ഞതായി ഇയാളുടെ സുഹൃത്തുകൾ ഇൻറലിജൻസിന് മൊഴി നൽകി. പ്രണവ് ബാല്യകാലസുഹൃത്താണ്. പ്രണവ് വഴിയാണ് ശിവരഞ്ജിത്തിനെ പരിചയപ്പെടുന്നത്. പരീക്ഷ നടന്ന 2018 ജൂലൈ 22ന് യൂനിവേഴ്സിറ്റി കോളജിലെ ചില ജീവനക്കാരുടെ സഹായത്തോടെ സി കോഡിലുള്ള ചോദ്യേപപ്പർ പുറത്തെത്തിച്ചു. ഇതിന് സംവിധാനമൊരുക്കിയത് ശിവരഞ്ജിത്തും പ്രണവും ചേർന്നാണ്. പരീക്ഷക്ക് എത്താതിരുന്നവരുടേതായി മിച്ചം വന്ന ചോദ്യപേപ്പറാണ് ജീവനക്കാർ നൽകിയത്. ഇത് തൊട്ടടുത്തുള്ള സംസ്കൃതകോളജില്‍ കൊണ്ടുവരുകയും അവിടെെവച്ച് ഓരോ ചോദ്യത്തിനുമുള്ള ഉത്തരങ്ങള്‍ സഫീറിെൻറ മൊബൈലില്‍നിന്ന് അയക്കുകയുമായിരുന്നു. എന്നാൽ, ചോദ്യേപപ്പർ ആരാണ് നൽകിയതെന്ന് ഗോകുൽ പറഞ്ഞിരുന്നില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി.
ചൊവ്വാഴ്ച മാധ്യമങ്ങളിലൂടെ മൊബൈൽ നമ്പറുകൾ പുറത്തായതോടെ ഗോകുൽ ആരോടും പറയാതെ ക്യാമ്പിൽനിന്ന് സ്ഥലം വിട്ടു. ഇയാൾ രണ്ട് ദിവസമായി ക്യാമ്പിൽ വന്നിട്ടില്ലെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എസ്.എ.പി കമാൻഡൻറ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഗോകുലും പ്രണവും സഫീറും ഒളിവിലെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ച വിവരം. 2015 സെപ്റ്റംബറിലെ കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 199ാം റാങ്കുകാരനായിരുന്നു ഗോകുൽ. 2018 ജനുവരിയിൽ പരിശീലനം കഴിഞ്ഞ് സർവിസിൽ കയറി. കല്ലറ സ്വദേശിയായ സഫീർ ഫയർമാൻ അടക്കം പി.എസ്.സിയുടെ മൂന്ന് റാങ്ക് ലിസ്റ്റിലുണ്ട്.
ഗോകുൽ കല്ലറയിൽ നടത്തുന്ന പി.എസ്.സി സെൻറർ വഴിയാണ് ഇവർ പരിചയത്തിലാകുന്നത്.
അതേസമയം, ചോദ്യപേപ്പർ ചോർന്നെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ശിവരഞ്ജിത്, നസീം, പ്രണവ്, ഗോകുൽ, പ്രണവ് എന്നിവരെ പ്രതിചേർത്ത് വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എഫ്.ഐ.ആർ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം എസ്.പി എസ്. ഷാനവാസിനാണ് അന്വേഷണചുമതല.
11 പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ ബിരുദ വിദ്യാർഥിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലാകാനുള്ള 11 പ്രതികൾക്ക് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പി.എസ്.സി തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പ്രണവ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. ഒളിവിൽപോയ പ്രതികളായ അരുണ്‍കുമാര്‍, മുഹമ്മദ് അസ്ലം, ഹരീഷ്, അമര്‍, നസീം, രഞ്ജിത്ത് ഭാസ്കര്‍, മുഹമ്മദ് ഇബ്രാഹിം, പ്രണവ്, നന്ദകിഷോര്‍, നിഥിന്, ഹൈദര്‍ ഷാനവാസ് എന്നിവര്‍ക്കായാണ് തിരച്ചിൽ നോട്ടീസ് ഇറക്കിയിട്ടുള്ളത്.
കേസിൽ 19 പ്രതികളാണുള്ളത്. എട്ട് പേർ ഇതിനോടകം പിടിയിലായി. ശേഷിക്കുന്ന പ്രതികളിൽ ഏഴ് പേർ യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥികളും രണ്ട് പേർ പൂർവവിദ്യാർഥികളും രണ്ട് പേർ സംസ്കൃത കോളജ് വിദ്യാർഥികളുമാണ്. സംഭവവുമായി ബന്ധപ്പെട്ട് യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥികളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അതിനിടെ യൂനിേവഴ്സിറ്റി കോളജിൽനിന്ന് സർവകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന നിലപാടിലാണ് നിലവിലെ അന്വേഷണസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.