തിരുവനന്തപുരം: ആദിവാസി യുവതീയുവാക്കൾക്ക് പൊലീസിലും എക്സൈസിലും പ്രത്യേക നിയമനം നടത്തുന്നതിനായി പി.എസ്.സി ചട്ടത്തിൽ ഭേദഗതി വരുത്തി. ഇരു തസ്തികകളിലും എഴുത്തുപരീക്ഷയില്ലാെത 100 മാർക്കിെൻറ ഇൻറർവ്യൂ അടിസ്ഥാനത്തിൽ നിയമനം നടത്തുന്ന വിധത്തിലാണ് ദേഭഗതി. പ്ലസ് ടു, 10, ഒമ്പത്, എട്ട് ക്ലാസ് യോഗ്യത കണക്കാക്കി പ്രത്യേക പട്ടികയും തയാറാക്കാൻ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ വനാന്തരങ്ങളിലും വനാതിര്‍ത്തിയിലും കഴിയുന്ന കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളിലെ ആദിവാസികൾക്കാണ് പ്രത്യേക നിയമനം നടത്തുക. എഴുത്തുപരീക്ഷയില്ലാത്തതും യോഗ്യതയിൽ ഇളവ് വരുത്തുന്നതും കണക്കിലെടുത്താണ് ചട്ടഭേദഗതി.
പാലക്കാട് 466ഉം വയനാട്ടിൽ 651ഉം മലപ്പുറത്ത് 200ഉം പേർ കായിക ക്ഷമത പരീക്ഷ പാസായി. 21, 22, 23 തീയതികളിലാണ് കൂടിക്കാഴ്ച. പൊലീസ്, എക്സൈസ് വിഭാഗങ്ങളിലായി 100 പേരെയാണ് ആദ്യഘട്ടം നിയമിക്കുക. 21 വനിതകൾ ഉൾെപ്പടെ 75 പേരാണ് സിവിൽ പൊലീസ് ഓഫിസർ തസ്തികയിലുണ്ടാവുക. രണ്ട് വനിതകൾ ഉൾെപ്പടെ 25 പേരെ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിലും നിയമിക്കും.
റാങ്ക്ലിസ്റ്റിെൻറ കാലാവധി ഒരുവർഷമായതിനാൽ താമസിയാതെ നൂറുപേരെ കൂടി നിയമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉർദു) എൽ.സി (487/17), എസ്.ഐ.യു.സി നാടാർ (488/2017), ഹിന്ദു നാടാർ (489/2017) രണ്ട് എൻ.സി.എ. വിജ്ഞാപനങ്ങൾക്കുശേഷവും യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്ത സാഹചര്യത്തിൽ ഇൗ ഒഴിവ് മാതൃ റാങ്ക് പട്ടികയിലെ അർഹരായ അടുത്ത സവരണ വിഭാഗത്തിന് ചട്ടപ്രകാരം നൽകി നികത്തും.
കേരള കാർഷിക ഗ്രാമ വികസന ബാങ്ക് സമർപ്പിച്ച കരട് വിശേഷാൽ ചട്ടത്തിനുമേലുള്ള ഉപസമിതി നിർദേശങ്ങൾ അംഗീകരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ േട്രഡ്സ്മാൻ (ഒാട്ടോമൊബൈൽ/ഹീറ്റ് എൻജിൻ) തസ്തികക്ക് നിലവിലുള്ള റൊട്ടേഷൻ തുടരാനും പി.എസ്.സി യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.