കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 1-44/2022 വരെയുള്ള 44 തസ്തികകളിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഫെബ്രുവരി 28ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in./notification ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷ ഓൺലൈനായി മാർച്ച് 30നകം സമർപ്പിക്കാം.
•ജനറൽ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ സംസ്കൃതം (വേദാന്തം, ന്യായം), (കോളജ് വിദ്യാഭ്യാസ വകുപ്പ്), സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി), (മെഡിക്കൽ വിദ്യാഭ്യാസം), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ തസ്തികമാറ്റം വഴിയുള്ള നിയമനം -കെ.എസ്.ഇ.ബി), ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ (നാഷനൽ എംപ്ലോയ്മെന്റ് സർവിസ് -കേരളം), ജൂനിയർ ഇൻസ്ട്രക്ടർ (അരിത്തമെറ്റിക് കം ഡ്രോയിങ്, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്, മെക്കാനിക് മോട്ടോർ വെഹിക്കിൾ), (വ്യവസായിക പരിശീലന വകുപ്പ്), ഡെപ്യൂട്ടി മാനേജർ (പി & എ), (ട്രാവൻകൂർ ഷുഗർസ് & കെമിക്കൽസ് ലിമിറ്റഡ്), ജനറൽ മാനേജർ (കേരള സ്റ്റേറ് കോഓപറേറ്റിവ് അഗ്രികൾച്ചറൽ & റൂറൽ ഡെവലപ്മെന്റ് ബാങ്ക്), ജൂനിയർ ലാബ് അസിസ്റ്റന്റ് (മെഡിക്കൽ എജുക്കേഷൻ സർവിസ്), കോൾക്കർ (ജലഗതാഗതം), ജൂനിയർ സൂപ്പർവൈസർ കാന്റീൻ (മിനറൽസ് & മെറ്റൽസ്), ടെക്നീഷ്യൻ ഗ്രേഡ്-II (റഫ്രിജറേഷൻ മെക്കാനിക്), (KCMMF Ltd), ഡ്രൈവർ -കം-ഓഫിസ് അറ്റൻഡൻഡ് (മീഡിയം/ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ), (KSCMF Ltd), ഡ്രൈവർ-II (KSCF ഫിഷറീസ് ഡെവലപ്മെന്റ്), (ജനറൽ/മത്സ്യത്തൊഴിലാളി/ആശ്രിതർ/സൊസൈറ്റി വിഭാഗങ്ങൾക്ക്), ഫാക്ടറി മാനേജർ (KSCRMF Ltd), ടൈപിസ്റ്റ് (കേരള ഇലക്ട്രിക്കൽ & അലൈഡ് എൻജിനീയറിങ് കമ്പനി), ടൈപിസ്റ്റ് (കേരള ഇലക്ട്രിക്കൽ & അലൈഡ് എൻജിനീയറിങ് കമ്പനി), പി.എസ്.ടു മാനേജിങ് ഡയറക്ടർ, ഡ്രൈവർ (ജനറൽ/സൊസൈറ്റി), (KSCRMF), ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ്-2/ക്ലർക്ക്-ഗ്രേഡ്-1/ടൈംകീപ്പർ ഗ്രേഡ്-2/അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക്/കാഷ്യർ/ അസിസ്റ്റന്റ് ഗ്രേഡ്-2/ക്ലർക്ക് ഗ്രേഡ്-1/ ടൈം കീപ്പർ ഗ്രേഡ്-2/അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക് (KSFE/KSEB മുതലായവ), ബീറ്റ് ഫോറസ്റ്റ് ഓഫിസർ (നേരിട്ട്/തസ്തികമാറ്റം വഴി), (വനംവകുപ്പ്).
•സ്‍പെഷൽ റിക്രൂട്ട്മെന്റ്: അഗ്രികൾച്ചറൽ ഓഫിസർ (SC/ST). അസിസ്റ്റന്റ് ടൗൺപ്ലാനർ (ST) സീനിയർ സൂപ്രണ്ട് (SC/ST); ജൂനിയർ റിസർച് ഓഫിസർ (ST), സെക്യൂരിറ്റി ഗാർഡ് (ST വിമുക്തഭടന്മാർ).
•എൻ.സി.എ (NCA): അസിസ്റ്റന്റ് പ്രഫസർ ജനറൽ സർജറി (OBC), ന്യൂറോ സർജറി (EBT), നെഫ്രോളജി (മുസ്‍ലിം), കാർഡിയോളജി (EBT/OBC), ബയോകെമിസ്ട്രി (LC/A1), (മെഡിക്കൽ വിദ്യാഭ്യാസം), ജൂനിയർ ഇൻസ്ട്രക്ടർ -(മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്‍പെഷൽ ഇഫക്ട്) (EBT), കമ്പ്യൂട്ടർ ഹാർഡ് വെയർ & നെറ്റ്‍വർക് മെയിന്റനൻസ് (മുസ്‍ലിം), (ഇൻഡസ്ട്രിയൽ ട്രെയ്നിങ്), ഡ്രൈവർ (ഹിന്ദു നാടാർ -എച്ച്.എൻ), (എക്സൈസ് വകുപ്പ്).
യോഗ്യതാമാനദണ്ഡങ്ങൾ അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.