തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനെ ഒറ്റ ബാങ്കാക്കുകയും കൂടുതൽ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കം പുരോഗമിക്കുകയും ചെയ്യുന്നതിനിടെ, പൊതുമേഖല ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിേലക്കും ലയനം വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. വ്യവസായങ്ങൾക്കും മറ്റുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് നൽകുന്ന ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (െഎ.െഎ.എഫ്.സി.എൽ), ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപറേഷൻ ഒാഫ് ഇന്ത്യ (െഎ.എഫ്.സി.െഎ) എന്നിവയെ ലയിപ്പിക്കാനുള്ള സാധ്യതയാണ് കേന്ദ്രസർക്കാർ പരിശോധിക്കുന്നത്.
ഒരേ മേലഖയിൽ പ്രവർത്തിക്കാൻ ഒറ്റ സ്ഥാപനം എന്ന കാഴ്ചപ്പാടോടെയാണ് കേന്ദ്രനീക്കം. ലയനം സംബന്ധിച്ച് അനൗപചാരിക ചർച്ചകൾ നടക്കുകയാണ്. െഎ.എഫ്.സി.െഎ കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള സാമ്പത്തിക പാദവർഷത്തിൽ 318 കോടി രൂപ നഷ്ടം കാണിച്ചിട്ടുണ്ട്. കിട്ടാക്കടം 31.9 കോടി രൂപയായി ഉയരുകയും ചെയ്തു.
അതേസമയം, ഇതേ കാലയളവിൽ െഎ.െഎ.എഫ്.സി.എൽ 69 കോടി രൂപ ലാഭമുണ്ടാക്കി. എന്നാൽ, മുൻ വർഷത്തെ 3.1 ശതമാനത്തിൽനിന്ന് കിട്ടാക്കടം 7.7 ശതമാനമായി വർധിച്ചു.
അതിനിടെ, കൂടുതൽ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുന്ന വിഷയം കേന്ദ്ര ആസൂത്രണ കമീഷന് പകരം രൂപവത്കരിച്ച നിതി ആയോഗിെൻറ പരിഗണനയിലാണ്. ഇക്കാര്യത്തിൽ നിതി ആയോഗ് ഒരു മാസത്തിനകം റിപ്പോർട്ട് പുറത്തുവിടുമെന്നാണ് വിവരം. പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ, ബാങ്ക് ഒാഫ് ഇന്ത്യ, കനറ ബാങ്ക് എന്നിവയാണ് അടുത്ത ലയന പ്രക്രിയക്ക് പരിഗണിക്കപ്പെടുന്നത്.
ഇതോടൊപ്പം, ചെറിയ പൊതുമേഖല ബാങ്കുകളെ വലിയ ബാങ്കുകളുടെ ഭാഗമാക്കുന്നതും നിതി ആയോഗിെൻറ പഠനത്തിൽ ഉൾപ്പെടുന്നുണ്ട്. അഞ്ചോ ആറോ പൊതുമേഖല ബാങ്കുകൾ മതിയെന്ന എൻ.ഡി.എ സർക്കാറിെൻറ നയത്തിലേക്ക് അതിവേഗം അടുക്കാനുള്ള നടപടികളാണ് നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.