തിരുവനന്തപുരം: പുതുവർഷത്തിൽ പൊതുമരാമത്ത് വകുപ്പിലെ 716 ഓഫിസുകളിലും ഇ-ഓഫിസ് സംവിധാനം സജ്ജമായി. സമ്പൂർണ ഇ-ഓഫിസ് പ്രഖ്യാപനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശനിയാഴ്ച തിരുവനന്തപുരത്ത് നിർവഹിക്കും. രാവിലെ ഒമ്പതിന് പി.എം.ജിയിലെ പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫിസിലാണ് ഉദ്ഘാടനം.
ഇ-ഓഫിസ് നിലവിൽ വരുന്നതോടെ വകുപ്പിലെ ഫയൽ നീക്കത്തിന് കൂടുതൽ വേഗവും സുതാര്യതയും കൈവരും. എൻ.ഐ.സി വികസിപ്പിച്ച സോഫ്റ്റ്വെയർ ഐ.ടി മിഷൻ മുഖേനയാണ് നടപ്പാക്കിയത്. ഓഫിസുകളിൽ നെറ്റ്വർക്ക് സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ്. ഓഫിസുകളെ വി.പി.എൻ നെറ്റ്വർക്ക് വഴിയോ കെ-സ്വാൻ വഴിയോ ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.