ഉമ്മയുടെ മകനാണെങ്കിൽ രാജ്യദ്രോഹി തന്നെ; ഇതെന്താ പുരാതന കലാ സംഘമാണോയെന്ന്​ ട്രോളൻമാർ

എൽ.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനായി പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) പുറത്തിറക്കിയ വിഡിയോയിലെ പുരോഗമന വിരുദ്ധത കണ്ട്​ ഞെട്ടിയിരിക്കുകയാണ്​ സോഷ്യൽ മീഡിയ. വംശീയമായ മുൻവിധിയോടെ തയാറാക്കിയ വിഡിയോക്കെതിരായ വിമർശനങ്ങളും ട്രോളും നിറയുകയാണ് അവിടെ​.

ക്ഷേമ പെൻഷൻ ഗുണഭോക്​താവായ ഒരു മുസ്​ലിം സ്​ത്രീയാണ്​ വിഡിയോയിലെ പ്രധാന ​കഥാപാത്രം. തന്നോട്​ പിണങ്ങിപ്പിരിഞ്ഞു കഴിയുന്ന മകന്‍റെ കുടുംബത്തിന്​ ഈ ക്ഷേമ പെൻഷനിൽ നിന്ന്​ തുക നൽകി സഹായിക്കാൻ പോകുകയാണ്​ അവർ. ഇതിനിടെ ഒരു വിദൂഷക കഥാപാത്രവുമായി അവർ നടത്തുന്ന സംസാരമാണ്​ വിഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്​.

ആ ഉമ്മയുടെ ഒരു മകൻ നേരത്തെ രാജ്യ​ദ്രോഹിയാണ്​. അവന്‍റെ മൃതദേഹം പോലും കാണേണ്ടെന്ന്​ പറഞ്ഞ ഉമ്മയുടെ രണ്ടാമത്തെ മകനും അവരോട്​ വഴക്കിട്ട്​ വേറെ കഴിയുകയാണ്​. മുസ്​ലിം ഉമ്മയുടെ മക​നാകു​േമ്പാൾ മിനിമം രാജ്യദ്രോഹിയെങ്കിലും ആകണമെന്ന വാശി പു.ക.സക്കും കയ്യൊഴിയാനാകുന്നില്ലെന്നാണ്​ ​വിമർശകർ ചൂണ്ടികാട്ടുന്നത്​.

കേരളത്തിൽ ഒരിടത്തും നിലനിൽക്കുന്നില്ലാത്ത അപരിഷ്​കൃത ഭാഷയാണ്​ ഉമ്മ സംസാരിക്കുന്നത്​. ഭാഷയിലും വേഷത്തിലുമെല്ലാം പണ്ടെന്നോ നിർമിച്ച മുസ്​ലിം വാർപ്പു മാതൃകകൾ അതേപോലെ പിന്തുടരുകയാണ്​ വിഡിയോയിൽ. വിഡിയോയുടെ പിന്നണിയിലുള്ളവർ 'പുരോഗമനം' എന്ന്​ സ്വന്തം പേരിൽ നിന്ന്​ ഉടനെ ഒഴിവാക്കണമെന്നാണ്​ വിമർശകർ ഉന്നയിക്കുന്നത്​.

ഇടതുപ്രവർത്തകരും വിഡിയോക്കെതിരെ കമന്‍റ്​ ചെയ്യുന്നുണ്ട്​. ഇടതുപക്ഷ​ത്തെ ജയിപ്പിക്കാൻ ഇത്തരം വിഡിയോകളുടെ ആവശ്യമില്ലെന്നാണ്​ ഇടതുപ്രവർത്തകർ പറയുന്നത്​. 

പു.ക.സ എറണാകുളം ജില്ലാ കമ്മിറ്റി തയാറാക്കിയ വിഡിയോയിൽ വേഷമിട്ടിട്ടുള്ളത്​ തസ്​നി ഖാനും കലാഭവൻ റഹ്​മാനുമാണ്​. പിണറായി സർക്കാറിന്‍റെ കരുതലിൽ ദാരിദ്ര്യം മറികടക്കുന്ന ഒരു പൂജാരിയുടെ വിഡിയോയ​ും ഇതോടൊപ്പം പു.ക.സ പുറത്തിറക്കിയിട്ടുണ്ട്​. ആ വിഡിയോയും സമാനമായ വിമർശനം നേരിടുന്നുണ്ട്​. 


Latest Video:

Full View


Tags:    
News Summary - pukasa video is being criticized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.