വീണ്ടും ന്യൂനമർദം, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: പ്രളയത്തിൽ വലയുന്ന കേരളത്തിന് ഇരുട്ടടിയായി വീണ്ടും ന്യൂനമർദം എത്തുന്നു. ഒഡിഷ തീരത്ത് പുതുതായി വീണ്ടുമൊരു ന്യൂനമർദം കൂടി ശക്തിപ്രാപിച്ചതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതോടെ ഇടുക്കി, എറണാകുളം, പത്തനംതിട്ട  ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തി​​െൻറ‍യും ഗവേഷകരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ഒഡിഷ തീരത്ത് വീണ്ടുമൊരു ന്യൂനമർദം ഉണ്ടായത്. ദിവസങ്ങൾക്കുമുമ്പ് ബംഗാൾ ഉൾക്കടലിലെ ഒഡിഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദം തീവ്രമായതിനെതുടർന്നാണ് കേരളത്തിലെ 14 ജില്ലകളും പ്രളയത്തിൽ മുങ്ങിയത്. ശക്തമായ ന്യൂനമർദം കാറ്റി​​െൻറ ശക്തി വർധിപ്പിച്ചതോടെ മഴ അതിതീവ്രമഴക്ക് വഴ‍ിയൊരുക്കുകയായിരുന്നു. വെള്ളിയാഴ്ചയോടെ ഈ ന്യൂനമർദം ഛത്തിസ്ഗഢിന് മുകളിലേക്ക് മാറി ക്ഷയിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് വീണ്ടുെമാരു ന്യൂനമർദം കൂടിയുണ്ടായത്.

അതേസമയം നിലവിൽ രൂപംകൊള്ളുന്ന ന്യൂനമർദം അതിതീവ്രമഴയായി കേരളത്തിൽ പെയ്തേക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം. ന്യൂനമർദത്തി‍​​െൻറ സാന്നിധ്യം മൂലം അടുത്ത രണ്ടുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴക്ക് ( 7 മുതൽ 11 സെ.മി വരെ) സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ ഡോ.കെ. സന്തോഷ്  ‘മാധ്യമ’ത്തോട് പറഞ്ഞു. ന്യൂനമർദത്തി‍​​െൻറ സാന്നിധ്യം കണ്ടതിനെതുടർന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചിന്​ തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളൊഴിച്ച് 11 ജില്ലകളിൽ സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം ആദ്യം റെഡ് അലർട്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് മൂന്ന് ജില്ലകളിലാക്കി ചുരുക്കുകയായിരുന്നു.

ആഗോളതാപത്തി​​െൻറയും കാലാവസ്ഥ വ്യതിയാനത്തി‍​​െൻറയും ഫലമായി കടൽവെള്ളത്തി‍​​െൻറ ചൂട് വർധിക്കുന്നതാണ് ന്യൂനമർദത്തിന് ഇടയാക്കുന്ന കാരണങ്ങളിലൊന്ന്. സാധാരണഗതിയിൽ രണ്ടാഴ്ച ഇടവിട്ടായിരിക്കും ന്യൂനമർദം രൂപപ്പെടുന്നത്. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ ഒന്നിന് പിറകെ ഒന്നായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടുന്നത് വിദഗ്ധരെപ്പോലും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഡാമുകളും ജലാശയങ്ങളും നിറച്ച് ജലം ജനവാസകേന്ദ്രത്തിലേക്ക് കുത്തിയൊഴുകിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ചെറിയ മഴപോലും കേരളത്തി​​െൻറ രക്ഷാപ്രവർത്തനത്തിന് ഭീഷണിയായി മാറിയേക്കാമെന്ന ആശങ്കയിലാണ് സംസ്ഥാന സർക്കാറും ദുരന്തനിവാരണസേനയും.


 

Tags:    
News Summary - pulled back Red alert from eight district of Kerala-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT