തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 31ന് ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും.
തൃശൂർ: കാർഷിക സർവകലാശാല ഈ മാസം 31ന് നടത്താനിരുന്ന പിഎച്ച്.ഡി ഇൻ അനിമൽ സയൻസ് ആൻഡ് മൈക്രോബയോളജി അഡ്മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷയും വനശാസ്ത്ര കോളജ് നടത്താനിരുന്ന പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വാക് ഇന്റർവ്യൂവും പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മാറ്റിവെച്ചു. പുതുക്കിയ തീയതി ഉടൻ അറിയിക്കും.
കൊച്ചി: കേരള മീഡിയ അക്കാദമി ബുധനാഴ്ച ആരംഭിക്കാനിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ജേണലിസം ആൻഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര് ആൻഡ് അഡ്വര്‍ടൈസിങ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ സമയക്രമപ്രകാരം ആഗസ്റ്റ് അഞ്ചുമുതല്‍ 14 വരെ തിയറി പരീക്ഷകളും 29, 30, 31 തീയതികളില്‍ വൈവയും നടക്കും. പുതുക്കിയ ടൈംടേബിള്‍ അക്കാദമി വെബ്സൈറ്റില്‍ ലഭിക്കും.
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കൺട്രോളർ ഓഫ് എക്സാമിനേഷൻസ് അറിയിച്ചു. പുനഃക്രമീകരിച്ച തിയതികൾ വെബ്സൈറ്റിൽ ലഭ്യമാണ്.
തൃശൂർ: കേരള സാഹിത്യ അക്കാദമിയില്‍ ജൂനിയര്‍ അക്കൗണ്ടന്റ് തസ്തികയിലെ നിയമനത്തിന് ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. ഒന്നിലെ കൂടിക്കാഴ്ച ആഗസ്റ്റ് 16നും രണ്ടിലേത് 17നും മുന്‍നിശ്ചയിച്ച സമയത്ത് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂനിയൻ കേന്ദ്ര പരീക്ഷ ബോർഡ് നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്സിന്റെ ജൂലൈ 31, ആഗസ്റ്റ് രണ്ട് തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.