എൻജിനീയറിങ്​, ഫാർമസി ഓപ്​ഷൻ സമർപ്പണം ആഗസ്റ്റ്​ അഞ്ചുവരെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ​പ്ര​വേ​ശ​ന യോ​ഗ്യ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​ഗ​സ്റ്റ്​ അ​ഞ്ചി​ന്​ പ​ക​ൽ 11 വ​രെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി ഓ​പ്ഷ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം.

സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ്/ ഓ​പ്ഷ​നു​ക​ൾ സ്വ​യം​ഭ​ര​ണ എ​യ്ഡ​ഡ്/​സ​ർ​ക്കാ​ർ കോ​സ്റ്റ് ഷെ​യ​റി​ങ്​/​സ്വ​കാ​ര്യ സ്വാ​ശ്ര​യ/ സ്വ​കാ​ര്യ സ്വാ​ശ്ര​യ സ്വ​യം​ഭ​ര​ണ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലേ​ക്കും, സ​ർ​ക്കാ​ർ/​സ്വ​കാ​ര്യ സ്വാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലേ​ക്കും ഓ​പ്​​ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാം.

ഓ​പ്ഷ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ അ​ലോ​ട്ട്മെ​ന്റ്റി​ന് പ​രി​ഗ​ണി​ക്കി​ല്ല. പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്സു​ക​ളി​ലേ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ല​ഭ്യ​മാ​കു​ന്ന ഓ​പ്​​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​ന സാ​ധ്യ​ത സൂ​ചി​പ്പി​ക്കു​ന്ന ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ ആ​ഗ​സ്റ്റ്​ നാ​ലി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

ആ​ഗ​സ്റ്റ്​ ഏ​ഴി​ന്​ താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്​​മെ​ന്‍റും എ​ട്ടി​ന്​ ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റും പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ക്കു​ന്ന​വ​ർ അ​ലോ​ട്ട്​​മെ​ന്‍റ്​ മെ​മ്മോ​യി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഫീ​സ്​ ആ​ഗ​സ്റ്റ്​ എ​ട്ട്​ മു​ത​ൽ 12ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന​കം ഓ​ൺ​ലൈ​നാ​യോ ഹെ​ഡ്​​പോ​സ്​​റ്റ്​ ഓ​ഫ​സ്​ വ​ഴി​യോ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക്​ അ​ട​യ്ക്ക​ണം. ഫീ​സ്​ അ​ട​യ്​​ക്കാ​ത്ത​വ​ർ​ക്ക്​​ അ​ലോ​ട്ട്​​മെ​ന്‍റ്​ ന​ഷ്ട​മാ​വു​ക​യും ​പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ പു​റ​ത്താ​വു​ക​യും ചെ​യ്യും.

ഓ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ന്​ ഫീ​സ്​

ഓ​പ്​​ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫീ​സാ​യി 2000 രൂ​പ ഓ​ൺ​ലൈ​നാ​യോ ഹെ​ഡ്​​പോ​സ്റ്റ്​ ഓ​ഫി​സ്​ വ​ഴി​യോ പ്ര​വേ​ശ​ന ക​മീ​ഷ​ണ​ർ​ക്ക് അ​ട​യ്​​ക്ക​ണം. ഈ ​തു​ക അ​ലോ​ട്ട്​​​മെ​ന്‍റ്​ പ്ര​കാ​രം പ്ര​വേ​ശ​നം നേ​ടു​ന്ന ഘ​ട്ട​ത്തി​ൽ ഫീ​സി​ലേ​ക്ക്​ വ​ക​യി​രു​ത്തി ന​ൽ​കും.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പ്ര​കാ​രം എ​സ്.​സി, എ​സ്.​ടി, ഒ.​ഇ.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും ജു​വ​നൈ​ൽ ഹോം, ​നി​ർ​ഭ​യ ഹോം, ​ശ്രീ​ചി​ത്ര ഹോം ​എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും 500രൂ​പ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക്​ തു​ക തി​രി​കെ ന​ൽ​കും. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​ർ​ക്ക്​ തു​ക തി​രി​കെ ല​ഭി​ക്കി​ല്ല. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള വി​ജ്ഞാ​പ​നം കാ​ണു​ക. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ : 0471 2525300

ഫീ​സ്​ ഘ​ട​ന:

സ​ർ​ക്കാ​ർ/ എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ൾ: 8650 രൂ​പ.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി. കോ​ള​ജ്​: മെ​റി​റ്റ്​ സീ​റ്റ്​: 36,750 രൂ​പ. മാ​നേ​ജ്​​മെ​ന്‍റ്​ സീ​റ്റ്​: 68,250 രൂ​പ

തി​രു​വ​ന​ന്ത​പു​രം എ​സ്.​സി.​ടി കോ​ള​ജ്​: മെ​റി​റ്റ്​ സീ​റ്റ്​: 42,550 രൂ​പ. മാ​നേ​ജ്​​മെ​ന്‍റ്​ സീ​റ്റ്​: 79,030 രൂ​പ

തൃ​ക്കാ​ക്ക​ര മോ​ഡ​ൽ എ​ൻ​ജി. കോ​ള​ജ്​: മെ​റി​റ്റ്​ സീ​റ്റ്​: ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്​​ട്രോ​ണി​ക്സ്​ കോ​ഴ്​​സു​ക​ളി​ൽ 45,000 രൂ​പ, മാ​നേ​ജ്​​മെ​ന്‍റ്​: 75,000 രൂ​പ. മ​റ്റ്​ കോ​ഴ്​​സു​ക​ളി​ൽ 40,000 രൂ​പ/ 70,000 രൂ​പ.

ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജു​ക​ൾ: 40,000 രൂ​പ/ 65,000 രൂ​പ

കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി. കോ​ള​ജ്​: 40,000 രൂ​പ

സെ​ന്‍റ​ർ ഫോ​ർ പ്ര​ഫ​ഷ​ന​ൽ ആ​ൻ​ഡ്​​ അ​ഡ്വാ​ൻ​സ്​​ഡ്​ സ്റ്റ​ഡീ​സി​ന്​ കീ​ഴി​ലു​ള്ള കോ​ള​ജ്​: 40,000 രൂ​പ.

സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ കേ​പി​ന്​ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ൾ: ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ 40,000 രൂ​പ/ 65,000 രൂ​പ. മ​റ്റ്​ കോ​ഴ്​​സു​ക​ൾ: 40,000 രൂ​പ.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജു​ക​ൾ: അ​ഗ്രി​ക​ൾ​ച​റ​ൽ എ​ൻ​ജി. 66,000 രൂ​പ. ഫു​ഡ്​ ടെ​ക്​​നോ​ള​ജി 53,000 രൂ​പ.

വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജു​ക​ൾ: ഡെ​യ​റി ടെ​ക്​​നോ​ള​ജി 8400 രൂ​പ. ഫു​ഡ്​ ടെ​ക്​​നോ​ള​ജി 8400 രൂ​പ.

ഫി​ഷ​റീ​സ്​ സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജു​ക​ൾ: ഫു​ഡ്​ ടെ​ക്​​നോ​ള​ജി 66,000 രൂ​പ.

മൂ​ന്നാ​ർ കോ​ള​ജ്​ ഓ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്​: 35,000 രൂ​പ/ 65,000 രൂ​പ.

സെ​ൽ​ഫ്​ ഫി​നാ​ൻ​സി​ങ്​ കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റ്​ അ​സോ​സി​യേ​ഷ​ന്​ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ൾ: താ​ഴ്ന്ന വ​രു​മാ​ന​ക്കാ​ർ​ക്ക്​ 50,000 രൂ​പ. മ​റ്റു​ള്ള​വ​ർ​ക്ക്​: 75,000 രൂ​പ.

കാ​ത്ത​ലി​ക്​ കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റ്​ അ​സോ​സി​യേ​ഷ​ൻ: 1,00,500 രൂ​പ

സ്വ​കാ​ര്യ സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ൾ: വാ​ർ​ഷി​ക ഫീ​സ്​: 1,00,500 രൂ​പ. തി​രി​കെ ല​ഭി​ക്കു​ന്ന പ​ലി​ശ​ര​ഹി​ത നി​ക്ഷേ​പം: ഒ​രു ല​ക്ഷം രൂ​പ.

ഗ​വ. ഫാ​ർ​മ​സി കോ​ള​ജ്​: 17370 രൂ​പ.

സ്വാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജ്​: ട്യൂ​ഷ​ൻ ഫീ​സ്​: 1,03,645, സ്​​പെ​ഷ​ൽ ഫീ​സ്​: 39,771 രൂ​പ.

Tags:    
News Summary - Engineering and Pharmacy option submission till August 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.