മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസ്​​: പൾസർ സുനി റിമാൻഡിൽ

കൊച്ചി: നിർമാതാവി​​െൻറ ഭാര്യയായ മുതിർന്ന നടിയെ 2011ൽ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്​റ്റിലായ മുഖ്യപ്രതി പൾസർ സുനിയെ കോടതി റിമാൻഡ്​​ ​െചയ്​തു. അഞ്ച്​ ദിവസത്തെ കസ്​റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം ഹാജരാക്കിയപ്പോഴാണ്​ എറണാകുളം അഡീഷനൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ (സാമ്പത്തികം) സലീന വി.ജി. നായർ അടുത്തമാസം രണ്ടുവരെ റിമാൻഡ്​​ ചെയ്​തത്​. പ്രതിയുടെ ജാമ്യാപേക്ഷ ബുധനാഴ്​ച പരിഗണിക്കും. 

മറ്റ്​ പ്രതികളായ ചാവക്കാട്​ പുന്നയൂർക്കുളം കുടിക്കോട്​ കൊട്ടിലിങ്ങൽ വീട്ടിൽ അഷ്​റഫ്​ (32), പയ്യന്നൂർ പാടിയോട്ട്ചാൽ പൊന്നംവയൽ ഇലവുങ്കൽ വീട്ടിൽ സുധീഷ്​ (32), കുന്നത്തുനാട്​ നോർത്ത്​ മഴുവന്നൂർ കൊമ്പനാൽ വീട്ടിൽ എബിൻ കുര്യാക്കോസ്​ (27), മഴുവന്നൂർ വാഴക്കുഴി തടത്തിൽ ബിബിൻ വി.പോൾ (27) എന്നിവർ നൽകിയ ജാമ്യാപേക്ഷ ചൊവ്വാഴ്​ചയും പരിഗണിക്കും. ഇവരെ നേരത്തേ ആഗസ്​റ്റ് മൂന്ന്​ വരെ റിമാൻഡ്​ ചെയ്​തിരുന്നു. തെളിവെടുപ്പ്​ അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയശേഷമാണ്​ സുനിയെ അന്വേഷണസംഘം ഇന്നലെ കോടതിയിൽ എത്തിച്ചത്​.

Tags:    
News Summary - Pulsar suni remanded 2011 actress attack case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.