കൊച്ചി: പ്രമുഖ നിർമാതാവിെൻറ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൾസർ സുനിയെ എറണാകുളം സൗത്ത് റെയിൽേവ സ്റ്റേഷൻ പരിസരത്തെത്തിച്ച് തെളിവെടുത്തു. റെയിൽേവ സ്റ്റേഷൻ പരിസരത്തിന് പുറമെ സംഭവം നടന്ന 2011ൽ നടിയുമായി വാഹനത്തിൽ പോയ വഴികളിലൂടെ യാത്ര ചെയ്താണ് തെളിവെടുത്തത്. പുന്നുരുന്നിയിൽ സംഘം താമസിച്ചിരുന്നതെന്ന് കരുതുന്ന വീട്ടിലും കലൂരിലെ സ്വകാര്യ ഹോട്ടലിലും എത്തിച്ച് തെളിവെടുത്തു. മറ്റ് പ്രതികളെയും ഉൾപ്പെടുത്തി വെള്ളിയാഴ്ച വിശദമായ തെളിവെടുപ്പ് നടത്തുമെന്ന് സെൻട്രൽ സി.െഎ അനന്തലാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.