പൾസർ സുനി ചോദ്യം ചെയ്യലിൽ നിസ്സഹകരിക്കുന്നു; ഒരാൾ കൂടി കസ്റ്റഡിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകുന്ന മുഖ്യപ്രതി പൾസർ സുനി അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്ന് സൂചന. കാക്കനാട് ജയിലിൽ വെച്ച് തന്നെയാണ് സുനിയുടെ ചോദ്യം ചെയ്യൽ നടക്കുന്നത്. കാക്കനാട് ജയിലില്‍ വെച്ച് താന്‍ ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെയും നാദിര്‍ഷയെയും ഫോണിൽ വിളിച്ചതായി പള്‍സര്‍ സുനി സമ്മതിച്ചു. പണത്തിനായിട്ടാണ് ഫോണ്‍ വിളിച്ചതെന്ന് സമ്മതിച്ച സുനി കത്തിലെ വിവരങ്ങൾ സത്യമാണെന്നും പൊലീസിനോട് സമ്മതിച്ചു.

അപ്പുണ്ണിയെ ആദ്യം വിളിച്ചത് മൊബൈല്‍ ഫോണില്‍ നിന്നല്ലെന്നും ജയിലിലെ ഫോണിൽ നിന്നല്ലെന്നും പൾസർ സുനി സ്ഥിരീകരിച്ചു. കൂടുതല്‍ വ്യക്തതക്കായി പൊലീസ് നാദിര്‍ഷാ, അപ്പുണ്ണി, പള്‍സര്‍ സുനി എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും. ഇന്നുതന്നെ ഈ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. 

എന്നാൽ, ഫോൺ വിളിച്ചുവെന്നല്ലാതെ എങ്ങനെ ഫോണ്‍ ജയിലിനുള്ളിലെത്തി, ആര് എത്തിച്ച് കൊടുത്തു തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സുനി കൃത്യമായ മറുപടി നല്‍കുന്നില്ല. പോലീസിന്‍റെ കയ്യിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളോടെല്ലാതെ മറ്റ് ചോദ്യങ്ങള്‍ക്ക് പള്‍സര്‍ സുനി കൃത്യമായ ഉത്തരങ്ങള്‍ നല്‍കാത്തതും ഉത്തരങ്ങൾ മാറ്റിപ്പറയുന്നതും പോലീസിനെ കുഴക്കുന്നുണ്ട്. പൊലീസിന്‍റെ കയ്യിലുള്ള വിവരങ്ങൾ മാത്രമാണ് സുനി സമ്മതിക്കുന്നത്. 

അതേസമയം, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഒരാളെ കൂടി കസ്റ്റഡിയില്‍ എടുത്തു. കോട്ടയം സ്വദേശിയായ സുനിയെയാണ് പൊലീസ് പിടികൂടിയത്. കാക്കനാട് ജില്ലാ ജയിലില്‍ സുനിയോടൊപ്പം സഹതടവുകാരനായിരുന്നു ഇയാള്‍.പള്‍സര്‍ സുനിക്ക് ഫോണ്‍വിളിക്കുളള സൗകര്യം ഒരുക്കികൊടുത്തത് സഹതടവുകാരനായ സുനിയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Tags:    
News Summary - Pulsar suni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.