പൾസർ സുനിൽ 2010ലും ഒരു നടിയെ തട്ടിക്കൊണ്ടു പോയെന്ന്​ പൊലീസ്​

കൊച്ചി: പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മറ്റൊരു നടിയേയും സമാനമായ രീതിയില്‍ തട്ടിക്കൊണ്ടുപോയിരുന്നതായി പൊലീസ്. 2010ല്‍ കൊച്ചിയില്‍ വച്ചാണ് സംഭവം നടന്നത്. നടി പൊലീസില്‍ പരാതി നല്‍കാത്തതിനാല്‍ വിവരം പുറത്തറിഞ്ഞില്ല. തട്ടി​െകാണ്ടുപോകൽ കേസിൽ അറസ്​റ്റിലായവരെ ചോദ്യം ചെയ്​തപ്പോഴാണ്​ വിവരം പുറത്തുവന്നത്​.

2010 ൽ നടന്ന ഒരു പരിപാടിയിലേക്ക്​ വരാമെന്നേറ്റ നടിയെ കൂട്ടിക്കൊണ്ടുവരാൻ സംഘാടകർ കാർ ഏൽപ്പിച്ചത്​ പൾസർ സുനിലിനെയാണ്​. ഇയാൾ നടിയെയും കൊണ്ട്​ ഒരു മണിക്കൂ​േറാളം നഗരത്തിൽ കറങ്ങിയെന്നും അതിനിടെ ഇയാളുടെ സുഹൃത്തുക്കളും വാഹനത്തിൽ കയറി നടിയെ ഉപദ്രവിക്കുകയും വിഡിയോകളും ഫോ​േട്ടാകളും പകർത്തുകയും ചെയ്​തുവെന്നും പൊലീസ്​ പറയുന്നു.

ഒരു മണിക്കൂർ കഴിഞ്ഞാണ്​ നടിയെ പരിപാടി സ്​ഥലത്തെത്തിക്കുന്നത്​. എന്നാൽ, അപമാനം മൂലം നടി പൊലീസിൽ പരാതി നൽകാത്തതിനാൽ സംഭവം പുറത്തറിഞ്ഞില്ല.

Tags:    
News Summary - pulsar sunil kidnapped another actress in 2010 -police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.