തിരുവനന്തപുരം: സെക്രേട്ടറിയറ്റിലും സർക്കാർ ഒാഫിസുകളിലും ജനുവരി ഒന്നുമുതൽ പഞ്ചിങ് നിർബന്ധമാക്കുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിനെയും അതിൽ ഉൾപ്പെടുത്താൻ തീരുമാനം.
എന്നാൽ, സമയബന്ധിതമല്ലാതെ പ്രവർത്തിക്കുന്ന പേഴ്സനൽ സ്റ്റാഫിന് പഞ്ചിങ് ബാധകമാക്കുന്നത് പ്രായോഗികമാണോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ശനിയാഴ്ച മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജെൻറ അധ്യക്ഷതയിൽ പേഴ്സനൽ സ്റ്റാഫുമാരുടെ യോഗം ചേർന്നെങ്കിലും ഇതു സംബന്ധിച്ച ചർച്ചയുണ്ടായില്ലെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ ദിവസം സി.പി.എം മന്ത്രിമാരുടെ സ്റ്റാഫുകളുടെ യോഗത്തിൽ വിഷയം ഉയർന്നിരുന്നു. അംഗങ്ങൾ ഉന്നയിച്ച ആശങ്കകൾക്ക് വ്യക്തത വരുത്താതെയാണ് തീരുമാനത്തിലേക്ക് നീങ്ങുന്നത്. രാവിലെ ഒാഫിസിലെത്തുന്ന പേഴ്സനൽ സ്റ്റാഫുമാർ വൈകിയാണ് മടങ്ങുന്നത്. ഇതിനൊപ്പം മന്ത്രിക്കൊപ്പം മണ്ഡലങ്ങളിലും പൊതുപരിപാടികളിലും അനുഗമിക്കുന്നവരുമുണ്ട്.
സർക്കാർ ജീവനക്കാർക്ക് ബാധകമാക്കുന്ന സമയപരിധിയും പഞ്ചിങ്ങും പേഴ്സനൽ സ്റ്റാഫുകൾക്കും നിർബന്ധമാക്കുന്നത് പ്രേയാഗികമല്ലെന്നാണ് അഭിപ്രായം. ഇക്കാര്യത്തിൽ തുടർചർച്ചകളുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.