മുഖ്യമന്ത്രി നായരാവരുത്, മനുഷ്യനാവണം; തരൂരിനെ സ്ഥാനമില്ലാത്ത താക്കോലാക്കി മാറ്റും -പുന്നല ശ്രീകുമാർ

നാടുകാണി: നായരല്ലാ മനുഷ്യനാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയാകേണ്ടതെന്ന് ദളിത് ആദിവാസി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ. സംഘടനയുടെ സംസ്ഥാനതല നേതൃ ശിൽപശാല നാടുകാണി ട്രൈബൽ ആർട്ട്സ് ആൻഡ് സയൻസ് കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദത്തിലൂടെ കേരളത്തിന്‍റെ രാഷ്ട്രീയ ഭൂമികയിലെ പുതിയ താരോദയത്തെ ബ്രാൻഡ് ചെയ്യുകയും അതുവഴി തങ്ങളുടേതാക്കാനുമുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിന്‍റെ മതേതര പരിസരം വിവാദത്തിനിടയൊരുക്കിയ തരൂരിനെ സ്ഥാനമില്ലാത്ത താക്കോലാക്കി മാറ്റുമെന്നും പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു.

ചെയർമാൻ കെ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. വി.ആർ. രാജു, പി.കെ. സജീവ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 90 പ്രതിനിധികളാണ് രണ്ടുനാൾ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പങ്കെടുത്തത്.

Tags:    
News Summary - Punnala Sreekumar attack to pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.