നാർക്കോട്ടിക്​ ജിഹാദ്:​ പാലാ ബിഷപ്പിന്‍റേത്​ വംശീയ പരാമർശം –പുന്നല ശ്രീകുമാർ

കോ​ട്ട​യം: വം​ശീ​യ പ​രാ​മ​ർ​ശ​ത്തി​ൽ പാ​ലാ ബി​ഷ​പ്പി​നെ കേ​ര​ള​ത്തി​െൻറ മ​തേ​ത​ര മ​ന​സ്സ്​​ പി​ന്തു​ണ​ക്കി​ല്ലെ​ന്ന്​ കെ.​പി.​എം.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ർ. ബി​ഷ​പ്പി​േ​ൻ​റ​ത്​ വം​ശീ​യ പ​രാ​മ​ർ​ശം​ത​ന്നെ​യാ​ണ്. ഇ​തി​ൽ സ​ർ​ക്കാ​ർ വേ​ണ്ട​ത്ര ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ല. പി​ന്തു​ണ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തു​കൊ​ണ്ട് ബി​ഷ​പ് പ​റ​ഞ്ഞ​ത് ശ​രി​യാ​വ​ണ​മെ​ന്നി​ല്ല. സാ​മൂ​ഹി​ക​സ്പ​ർ​ധ പ​ര​ത്തു​ന്ന​ത് ആ​രാ​യാ​ലും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പു​ന്ന​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ബി​ഷ​പ്പി​നും സാ​ധാ​ര​ണ​ക്കാ​ര​നും ര​ണ്ടു​നീ​തി പാ​ടി​ല്ല. സ​ർ​ക്കാ​ർ നി​ഷ്പ​ക്ഷ നി​ല​പാ​ട് എ​ടു​ക്ക​ണ​മാ​യി​രു​ന്നു. മ​തേ​ത​ര​മൂ​ല്യ​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടാ​ൻ ഇ​തി​ട​വ​രു​ത്തും. ബി​ഷ​പ്പി​െൻറ മൗ​ന​വും അ​പ​ക​ട​ക​ര​മാ​ണ്. വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​പ്പോ​ഴെ​ങ്കി​ലും അ​ദ്ദേ​ഹം നി​ഷേ​ധി​ക്ക​ണ​മാ​യി​രു​ന്നു.

മ​ത​ങ്ങ​ളും മ​നു​ഷ്യ​നും ക​ല​ഹി​ക്കാ​ൻ ഇ​ട​വ​ര​രു​തെ​ന്ന്​ കെ.​പി.​എം.​എ​സ് ജി​ല്ല നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത്​ പു​ന്ന​ല പ​റ​ഞ്ഞു. ന​വോ​ത്ഥാ​ന പാ​ര​മ്പ​ര്യ​മു​ള്ള നാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മ​തേ​ത​ര മാ​ന​വി​ക​മൂ​ല്യ​ങ്ങ​ളെ ഹ​നി​ക്കാ​ൻ ഇ​ത് ഇ​ട​വ​രു​ത്തും. സ​മൂ​ഹ​ത്തെ വേ​ർ​തി​രി​ക്കു​ന്ന​വ​ർ​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ വ്യ​ഗ്ര​ത അ​പ​ക​ട​ക​ര​മാ​ണ്. രാ​ഷ്​​ട്രീ​യ​ത്തി​നും മ​ത​ത്തി​നും അ​തീ​ത​മാ​യി കേ​ര​ള​ത്തി​െൻറ പൗ​ര​സ​മൂ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Punnala Sreekumar criticize pala bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.