പൊതു മനസ്സിനേറ്റ മുറിവ് രാജി കൊണ്ട് പരിഹരിക്കാവുന്നതല്ല - പുന്നല ശ്രീകുമാർ

എറണാകുളം: സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലൂടെ നാടിന്റെ പൊതു മനസിനേറ്റ മുറിവ് രാജി കൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ലെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. എറണാകുളം ജില്ലയിലെ സംസ്ഥാന നിർവാഹകസമിതിയംഗങ്ങളുടെ യോഗം കാക്കനാട് അമേയം ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന, സ്വതന്ത്രമായ ഒരു നീതിന്യായ വ്യവസ്ഥയെ മുന്നോട്ടുവയ്ക്കുന്ന ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘവും ബൃഹത്തും ആണ് ഇന്ത്യൻ ഭരണഘടന.

വികസിത ജനാധിപത്യ പരിസരമുള്ള കേരളത്തിൽ നിന്നും ഭരണഘടനക്കെതിരെ ഇപ്പോൾ ഉണ്ടായിട്ടുള്ള അവഹേളനം അംഗീകരിക്കാൻ കഴിയുന്നതല്ല.

പൗരസമൂഹത്തിന്റെ വിശുദ്ധഗ്രന്ഥം എന്ന നിലയിൽ കേരളത്തിന്റെ പൊതു മനസ്സിനുണ്ടായിട്ടുള്ള മുറിവ്,പരാമർശം നടത്തിയ ഭരണാധികാരിയുടെ രാജി കൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല. ഭരണഘടനാ സാക്ഷരതയ്ക്കും, സംരക്ഷണത്തിനും പ്രാമുഖ്യം നൽകുന്ന കേരളത്തിലെ പുരോഗമന സർക്കാരും അതിന്റെ രാഷ്ട്രീയ നേതൃത്വവും ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന ഭാരവാഹികളായ പ്രശോഭ് ഞാവേലി, പി.വി.ബാബു, കെ.ടി.ധർമ്മജൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Punnala sreekumar on saji cheriyan row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.