കോട്ടയം: ഭൂമിക്കും എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ സംവരണത്തിനുമായി ഫട്ടികവിഭാഗങ്ങൾ പ്രക്ഷോഭം നടത്തുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ ചേർന്ന പട്ടിക വിഭാഗ സംഘടനകളുടെ സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവംബർ 21ന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന അവകാശ പ്രഖ്യാപന സംഗമത്തിൽ പ്രക്ഷോഭത്തിന്റെ സമയവും രൂപവും പ്രഖ്യാപിക്കും. സംഗമത്തിൽ സമർപ്പിക്കുന്ന അവകാശരേഖ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ചർച്ചചെയ്യുന്ന സംവാദ വേദികളും ഉണ്ടാകും.
ജനലക്ഷങ്ങൾ അണിനിരക്കുന്ന സംഗമം കേരളത്തിൽ ഉയരുന്ന വിമോചന സമര ഭീഷണികളെ മറികടക്കുന്നതാവണമെന്നും യോഗം തീരുമാനിച്ചു. യോഗത്തിൽ സി.എസ്.ഡി.എസ് ജനറൽ സെക്രട്ടറി സുനിൽ.കെ.തങ്കപ്പൻ അധ്യക്ഷത വഹിച്ചു.
എ.കെ.സി.എച്ച്.എം.എസ് പ്രസിഡന്റ് അഡ്വ.വി.ആർ.രാജു, ഐക്യമലയരയ സഭ ജനറൽ സെക്രട്ടറി പി.കെ.സജീവ്, എ.കെ.സജീവ്, പ്രവീൺ.വി.ജയിംസ്, പ്രസന്ന ആറാണി, അഡ്വ.എ.സനീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
സി.എസ്.ഡി.എസ് പ്രസിഡന്റ് കെ.കെ.സുരേഷ് ചെയർമാനും, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നലശ്രീകുമാർ ജനറൽ കൺവീനറും, എ.കെ.സി.എച്ച്.എം.എസ് പ്രസിഡന്റ് അഡ്വ.വി.ആർ.രാജു ഖജാൻജിയുമായുളള 501 അംഗം സംഘാടക സമിതി രൂപീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.