കൊച്ചി: സാധാരണക്കാരുടെ ദാരിദ്യത്തെ സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനും ഭക്ഷ്യക്കിറ്റും നല്‍കി ചൂഷണം ചെയ്യുകയാണെന്ന് കേരള പുലയ മഹാസഭ (കെ.പി.എം.എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ലൈഫ് പദ്ധതി സമ്പൂര്‍ണ പരാജയമാകുന്ന കാഴ്ചയാണ് കാണാനായതെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ പദ്ധതികളുടെ ഫലങ്ങള്‍ ഭൂരഹിതരായ പട്ടിക വിഭാഗക്കാര്‍ക്ക് ലഭിച്ചില്ല. പ്രളയത്തിനു ശേഷം കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനായി 3100 കോടി രൂപയുടെ സുഭിക്ഷ കേരളം പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ പ്രയോജനം ഭൂരഹിതരായ പട്ടിക വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ശ്രീകുമാർ ചൂണ്ടിക്കാട്ടി.
മുന്നാക്ക സംവരണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് യുക്തിരഹിതമായ സമീപനമാണ്. ഇത്രയൊക്കെ ആനുകൂല്യങ്ങള്‍ കിട്ടിയിട്ടും എന്‍.എസ്.എസ് സര്‍ക്കാറിനെതിരായ ആരോപണം ഉന്നയിക്കുന്നു. ജനങ്ങള്‍ക്കെതിരെയാണ് എന്‍.എസ്.എസ് വെല്ലുവിളിയുയര്‍ത്തുന്നതെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.