അറസ്റ്റിലായ പ്രതികൾ

കോവിഡ് ചട്ടം ലംഘിച്ച് കൂട്ടം കൂടി: ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

പുന്നയൂർക്കുളം: കോവിഡ് പ്രോട്ടോക്കാൾ ലംഘിച്ച് പൊതുനിരത്തിൽ കൂട്ടം കൂടിയത് ചോദ്യം ചെയ്ത പൊലീസുകാരനെ ആക്രമിച്ച നാലംഗ സംഘം അറസ്റ്റിൽ. പുന്നയൂർ വെട്ടിപ്പുഴ സ്വദേശികളായ ആലിൻചുവട് പുഴക്കൽ രഞ്ജിത്ത് ദേവദാസ് (33), പുഴക്കൽ റജിൻ ദേവദാസ് (35), ചിമ്മിനി വീട്ടിൽ ബിനീഷ് കായിക്കുട്ടി (28), എടക്കഴിയൂർ തറയിൽ ബിനോജ് വേലായുധൻ (25) എന്നിവരേയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

എടക്കര കുഴിങ്ങര സെന്‍ററിൽ ചൊവ്വാഴ്ച്ച രാത്രി ഏഴരയോടെയാണ് സംഭവം. സി.പി.ഒ സൈനുൽ ആബിദിനെയാണ് പ്രതികൾ ആക്രമിച്ചത്. വീട്ടിൽനിന്ന് പുറത്തിറങ്ങുന്നവർ കോവിഡ് പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മറ്റൊരു പൊലീസുകാരനൊപ്പം വന്നതായിരുന്നു സൈനുൽ ആബിദ്.

കുഴിങ്ങര ജങ്ഷനിൽ കോവിഡ് ചട്ടം ലംഘിച്ച് യുവാക്കൾ നിന്നപ്പോൾ കാരണമന്വേഷിച്ചതിനൊപ്പം മേൽവിലാസവും ചോദിച്ചതിനാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഉടനെ സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതോടെ എസ്.എച്ച്.ഒ എം. സുരേന്ദ്രൻ എസ്.ഐ. കെ. അബ്ദുൽ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി യുവാക്കളെ പിടികൂടിയത്. കൃത്യനിർവഹണം തടസപ്പെടുത്തി പൊലീസിനെ ആക്രമിച്ച കുറ്റത്തിന് കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.