കണ്ണൂർ: 'ശശിയേട്ടൻ ജ്യേഷ്ഠനാണ്. എന്നാൽ, സഹോദരങ്ങളുമായോ സഹോദരിമാരുമായോ കുറച്ചുകാലമായി ബന്ധമൊന്നുമില്ല'. ജ്യേഷ്ഠൻ ശശിധരൻ ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ച് കൂത്തുപറമ്പ് വെടിവെപ്പിെല ജീവിക്കുന്ന രക്തസാക്ഷി പുഷ്പെൻറ പ്രതികരണം.
'സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ തർക്കം ഉണ്ടാക്കിയിരുന്നു. ഇത് അദ്ദേഹത്തിെൻറ മകൻ ഷിബിൽ അടക്കം എതിർത്തു. ഇതിനെതുടർന്ന് മകെൻറയും സഹോദരങ്ങളായ രാജെൻറയും പ്രകാശെൻറയും പേരിൽ ചൊക്ലി പൊലീസിൽ ശശിധരൻ പരാതി നൽകി. മുച്ചീട്ടുകളിയും മദ്യപാനവും പതിവായിരുന്നു. മുച്ചീട്ടുകളിക്കായി രണ്ടുസ്ഥലം വിൽക്കേണ്ടിവന്നു. പണം ഇല്ലെങ്കിൽ പെെട്ടന്ന് വിഭ്രാന്തിയുണ്ടാകാറുണ്ട്.
രണ്ടു വൃക്കയും തകരാറിലായ അദ്ദേഹം ഷുഗർ രോഗിയുമാണ്. ഹൃദയത്തിനും പാൻക്രിയാസിനും അസുഖമുണ്ട്. ഇൗ സാഹചര്യത്തിൽ എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം പ്രാദേശിക ബി.ജെ.പി നേതാക്കൾക്കായിരിക്കും. പുഷ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.