രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് പൂതേരി ബാലൻ പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നു. (വലത്ത് ഭാര്യ ശാന്ത)
മലപ്പുറം: രണ്ട് പതിറ്റാണ്ട് മുമ്പ് കാഴ്ച നഷ്ടമായിട്ടും അകക്കണ്ണിെൻറ ആത്മബലത്തിൽ തേടിയെത്തിയ പത്മശ്രീ പുരസ്കാരവുമായി പൂതേരി ബാലൻ തിരിച്ചെത്തിയപ്പോൾ സ്വീകരിക്കാൻ ശാന്തയുണ്ടായിരുന്നില്ല. രാജ്യതലസ്ഥാനത്ത് ഇദ്ദേഹം പത്മ പുരസ്കാരത്തിെൻറ ആദരമേറ്റുവാങ്ങുേമ്പാൾ ഭാര്യ ശാന്തയുെട അന്ത്യയാത്രയായിരുന്നു കരിപ്പൂർ മാതാകുളെത്ത വീട്ടിൽ. 59കാരിയായ ശാന്തയുടെ മരണം അർബുദ രോഗത്തെ തുടർന്നായിരുന്നു.
പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു വിയോഗം. പുരസ്കാരവുമായി ബുധനാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളം വഴി തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞ കുറെ വർഷങ്ങളായി തെൻറ വെളിച്ചമായിരുന്ന പ്രിയതമക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
പുരസ്കാരം ഏറ്റുവാങ്ങാൻ തിങ്കളാഴ്ചയാണ് ബാലൻ ജ്യേഷ്ഠൻ ദാമോദരനും സഹായി പി. രതീഷിനുമൊപ്പം ഡൽഹിയിലെത്തിയത്. ചൊവ്വാഴ്ച പുലർച്ചയാണ് ഭാര്യയുടെ വിയോഗവാർത്ത അറിയുന്നത്. വൈകുന്നേരമായിരുന്നു പുരസ്കാര വിതരണം. ചടങ്ങ് കഴിഞ്ഞ് നാട്ടിലെത്തുന്നത് വരെ മൃതദേഹം സൂക്ഷിക്കാൻ സാധിക്കുമായിരുന്നില്ല.
ഇൗ പുരസ്കാരം ഏറ്റുവാങ്ങണമെന്നത് അവളുടെ വലിയ മോഹമായിരുന്നെന്നും അതിനാൽ സംസ്കാര ചടങ്ങിൽ പെങ്കടുക്കുന്നതിന് പകരം പുരസ്കാരം സ്വീകരിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പെരുവള്ളൂർ വലക്കണ്ടി അംഗൻവാടി അധ്യാപികയായിരുന്നു ശാന്ത.
മലപ്പുറം വേങ്ങര ജവാൻസ് കോളനിയിൽ കടവത്ത് അയ്യപ്പെൻറയും കരങ്ങാടൻ കുഞ്ഞമ്മയുടെയും മകളാണ്. രാംലാലാണ് മകൻ. സനാതന ധർമ പരിചയം, സ്തോത്രങ്ങളും കീർത്തനങ്ങളും, പുരാണങ്ങൾ, ക്ഷേത്രമഹാത്മ്യങ്ങൾ, ജീവചരിത്രം തുടങ്ങിയ മേഖലകളിൽ 200ലധികം പുസ്തകങ്ങൾ രചിച്ചതിനെ തുടർന്നാണ് പൂതേരി ബാലന് പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.