തൃശൂർ: പുതുപ്പള്ളി തെരഞ്ഞെടുപ്പുഫലം കോൺഗ്രസിൽ പൊട്ടിത്തെറി സൃഷ്ടിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ബി.ജെ.പി വോട്ട് മറിച്ചില്ലെങ്കിൽ എൽ.ഡി.എഫ് ജയിക്കുമെന്നും അതോടെ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിക്കുന്ന ഫലമാണ് വരാൻ പോകുന്നത്. മണ്ഡലത്തിൽ മുമ്പ് ബി.ജെ.പി വോട്ട് മറിച്ച അനുഭവമുണ്ട്. അത് ഇത്തവണ നടന്നോ എന്ന് അറിയേണ്ടതുണ്ട്. വോട്ടെടുപ്പ് മനഃപൂര്‍വം വൈകിച്ചെന്ന കോൺഗ്രസിന്‍റെ ആരോപണം തള്ളിയ മന്ത്രി, വരിയിൽ നിന്നവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരമുണ്ടായെന്നും ബൂത്തുകളിലെ യന്ത്രത്തകരാര്‍ കാരണമാകാം നേരം വൈകിയതെന്നും പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പുമായി എൽ.ഡി.എഫിന് ബന്ധമുണ്ടെന്ന വാദം അദ്ദേഹം തള്ളി. കോൺഗ്രസുകാരുടെ സംഭാഷണം എങ്ങനെ സി.പി.എം ചോർത്തുമെന്ന് ചോദിച്ച മന്ത്രി, വിഷയത്തിൽ കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടാൽ പിന്തുണക്കുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.