കോട്ടയം: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് വിജയിച്ചത് 9044 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്. ഉമ്മൻ ചാണ്ടി 63,372 വോട്ട് നേടിയപ്പോൾ എതിരാളി എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് നേടിയത് 54,328 വോട്ടുകളാണ്.
2021 തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ വോട്ട് നില ഇങ്ങനെ
1970ലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി മത്സരിക്കുന്നത്. സി.പി.എമ്മിന്‍റെ സിറ്റിങ് എം.എല്‍.എ ആയിരുന്ന ഇ.എം. ജോര്‍ജ്ജിനെയാണ് പരാജയപ്പെടുത്തിയത്. 7288 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അന്ന് ഉമ്മന്‍ ചാണ്ടി വിജയിച്ചുകയറി. പിന്നീട് നടന്ന 11 തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളി ഉമ്മൻ ചാണ്ടിക്കൊപ്പം നിലകൊണ്ടു.
2016ലെ തെരഞ്ഞെടുപ്പിലും മികച്ച വിജയമാണ് ഉമ്മൻ ചാണ്ടി നേടിയത്. ജെയ്ക്ക് സി. തോമസുമായുള്ള ആദ്യ പോരാട്ടത്തിൽ 27,092 വോട്ടിന്‍റെ ഭൂരിപക്ഷം സ്വന്തമാക്കി. അന്ന് ഇടതുതരംഗത്തിലും പുതുപ്പള്ളി ഇളകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.