പുതുപ്പള്ളി തെരഞ്ഞെടുപ്പ്​: പാർട്ടി ഉടൻ ചർച്ചകളിലേക്ക്​ കടക്കുമെന്ന് രമേശ് ചെന്നിത്തല

കോട്ടയം: പുതുപ്പള്ളിയിൽ വൈകാതെ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്നത്​ യാഥാർഥ്യമാണെന്നും പാർട്ടി ഉടൻ തെരഞ്ഞെടുപ്പ്​ ചർച്ചകളിലേക്ക്​ കടക്കുമെന്നും രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെ.പി.സി.സിയുടെ ഔദ്യോഗിക അനുശോചനം തിങ്കളാഴ്ച നടക്കും. ഇതിനുശേഷം മറ്റ്​ കാര്യങ്ങൾ ആലോചിക്കുമെന്നും പറഞ്ഞു.

ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ പതിൻമടങ്ങ് കരുത്തനാണ് വിട്ടുപിരിഞ്ഞ ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്‍റെ ഓർമകൾ പാർട്ടിക്ക്​ കരുത്താകും. പാർട്ടിയെയും സമൂഹത്തെയും ജനാധിപത്യ ചേരിയെയും യു.ഡി.എഫിനെയുമെല്ലാം ഇത്​ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ അസാധാരണ സ്നേഹ പ്രകടനമാണ് പുതുപ്പള്ളിയിൽ കാണുന്നത്. ഇപ്പോഴും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ പ്രവഹിക്കുകയാണ്. ഒരുപക്ഷേ, കേരളത്തിൽ ഉമ്മൻ ചാണ്ടിക്കല്ലാതെ മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത അംഗീകാരം. അദ്ദേഹം നൽകിയ സ്നേഹം ആളുകൾ പതിൻമടങ്ങായി തിരിച്ചുനൽകുന്ന വികാരപരമായ രംഗങ്ങളാണ് കാണുന്നത്.

ഇവിടെ വരാൻ പറ്റാത്തതിൽ വിഷമിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ വിളിക്കുന്നുണ്ട്. തീർച്ചയായും ഇതെല്ലാം ഒരു നല്ല ജനനേതാവിന് കിട്ടുന്ന അംഗീകാരമാണെന്നും ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളി സെന്‍റ്​ ജോർജ്​ വലിയപള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ച ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

Tags:    
News Summary - Puthuppally: Ramesh Chennithala says that the party will soon enter into election discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.