ആലുവ: പുതുവൈപ്പ് എല്‍.എന്‍.ജി. ടെര്‍മിനലിനെതിരായ സമരം നടത്തിയവരെ മര്‍ദിച്ചെന്ന പരാതിയില്‍ സംസ്‌ഥാന മനുഷ്യാവകാശ കമീഷന് ഡി.സി.പി യതീഷ് ചന്ദ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സി.ഐ എ. അനന്തലാൽ മുഖേനയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ലാത്തിചാർജ്ജുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പിംഗുകളും നൽകിയിട്ടുണ്ട്.
ട്രെയിനിങുമായി ബന്ധപ്പെട്ട് ഡി.സി.പി. യതീഷ് ചന്ദ്ര ഹൈദരാബാദിലാണ്. അതാണ് സി.ഐ മുഖേന റിപ്പോർട്ട് നൽകിയത്. വൈപ്പിനില്‍ പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സല്‍ തടസപ്പെടുത്താന്‍ ശ്രമം നടന്നപ്പോള്‍ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നുവെന്നും പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കി സമരത്തെ ദേശീയതലത്തിലെത്തിക്കാനായിരുന്നു ശ്രമം. ഐ.ഒ.സി. ടെര്‍മിനലിനു സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കിയ ഹൈക്കോടതിക്കുള്ളിലേക്കു മാര്‍ച്ച് നടത്താനും സമരക്കാര്‍ തീരുമാനിച്ചിരുന്നതായി സംശയിക്കുന്നുവെന്നു മനുഷ്യാവകാശ കമ്മിഷനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
റിപ്പോർട്ട് സ്വീകരിച്ച കമീഷൻ ആക്ടിങ് ചെയർമാൻ മോഹനദാസ് അടുത്തമാസം ഒമ്പതിന് കാക്കനാട് നടക്കുന്ന സിറ്റിങില്‍ യതീഷ് ചന്ദ്രയോട് നേരിട്ട് ഹാജരാകാൻ നിര്‍ദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.