അൻവറിന്‍റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ എന്ന് വെള്ളാപ്പള്ളി; ചേർത്തലയിൽ വെള്ളാപ്പള്ളിയും പി.വി അൻവറും തമ്മിൽ കൂടിക്കാഴ്ച

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടരി വെള്ളാപ്പള്ളി നടേശനും പി.വി അൻവർ എം.എൽ.എയും കൂടിക്കാഴ്ച നടത്തി. ഡി.എം.കെയുടെ ജില്ല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ എത്തിയ അൻവർ ചേർത്തലയിലെ വസതിയിലെത്തിയാണ് വെള്ളാപ്പള്ളിയെ കണ്ടത്.

സൗഹൃദ കൂടിക്കാഴ്ചയാണെന്നും കാരണവർ സ്ഥാനത്താണ് വെള്ളാപ്പള്ളിയെ കാണുന്നതെന്നും പി.വി. അൻവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയമുണ്ടെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. രാഷ്ട്രീയവും സൗഹൃദവും രണ്ടാണ്. അൻവറിന്‍റെ രാ‍ഷ്ട്രീയം സംബന്ധിച്ച തന്‍റെ അഭിപ്രായം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. അൻവറിന്‍റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് സർക്കാർ പറയുന്നത്. കുറ്റക്കാരനെങ്കിൽ എ.ഡി.ജിപി ശിക്ഷിക്കപ്പെടും. അന്വേഷണം നടക്കുന്ന കാര്യത്തിൽ മുൻകൂറായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 

Tags:    
News Summary - PV Anvar meet Vellappally Natesan in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-26 06:13 GMT