സാമ്പത്തിക തട്ടിപ്പ്: അന്‍വറിനെതിരായ കേസിൽ പൊലീസ് മംഗലാപുരത്തേക്ക്

മഞ്ചേരി: ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് നിലമ്പൂർ എം.എല്‍.എ പി.വി. അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് അന്വേഷണം മംഗലാപുരത്തേക്ക്. മഞ്ചേരിയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് രാവിലെ യാത്ര തിരിച്ചത്. പ്രവാസി വ്യവസായി സലീം നല്‍കിയ പരാതിയിലാണ് അന്വേഷണം. 

മംഗലാപുരത്തുളള ക്രഷര്‍ യൂണിറ്റ് പരിശോധിച്ച് പരാതിയുടെ നിജസ്ഥിതി അറിയാനാണ് മഞ്ചേരി പൊലീസ് സംഘം പോയത്. ക്വാറിയുടെയും ക്രഷര്‍ യൂണിറ്റിന്‍റെയും രജിസ്ട്രേഷന്‍ രേഖകളും ലൈസന്‍സും സംഘം പരിശോധിക്കും. മംഗലാപുരത്തെ തെളിവെടുപ്പിനു ശേഷം അന്‍വറിനെ ചോദ്യം ചെയ്യുന്ന കാര്യം സംഘം തീരുമാനിക്കും. 

Tags:    
News Summary - PV Anvar MLA Financial Theft: Kerala Police to Manglore -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.