തൃശൂർ പൂരത്തിലെ കുടമാറ്റത്തിൽ നിന്ന്   (ഫോട്ടേ; പി. അഭിജിത്ത്)

അന്ന് പൂരപ്പറമ്പിൽ നടന്ന​തെന്ത്? അൻവറിന്റെ വെളിപ്പെടുത്തലിൽ വീണ്ടും കത്തിപ്പടർന്ന് തൃശൂർ പൂരം

തൃ​​ശൂ​​ർ: പി.​​വി. അ​​ൻ​​വ​​ർ എം.​​എ​​ൽ.​​എ​​യു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ വി​​വാ​​ദ​​മാ​​യ​​തോ​​ടെ തൃ​​ശൂ​​ർ പൂ​​രം അ​​ല​​ങ്കോ​​ല​​പ്പെ​​ട്ട സം​​ഭ​​വം വീ​​ണ്ടും സ​​ജീ​​വ ച​​ർ​​ച്ച​​യി​​ലേ​​ക്ക്. എ.​​ഡി.​​ജി.​​പി അ​​ജി​​ത് കു​​മാ​​ർ ആ​​ർ.​​എ​​സ്.​​എ​​സി​​നും ബി.​​ജെ.​​പി​​ക്കും വേ​​ണ്ടി മ​​നഃ​​പൂ​​ർ​​വം പൂ​​രം അ​​ല​​ങ്കോ​​ല​​മാ​​ക്കി​​യെ​​ന്നാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ൻ​​വ​​ർ ആ​​രോ​​പി​​ച്ച​​ത്. പൂ​​രം അ​​ല​​ങ്കോ​​ല​​മാ​​ക്കി​​യ​​തി​​ൽ എ.​​ഡി.​​ജി.​​പി​​ക്ക് പ​​ങ്കു​​ണ്ടെ​​ന്ന് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​താ​​ണ് അ​​ന്ന് ന​​ട​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ.

  • ഏ​​പ്രി​​ൽ 19ന് ​​രാ​​ത്രി​​യാണ് പൂ​​ര​​ത്തി​​നി​​ടെ പൊ​​ലീ​​സി​​ൽ​​നി​​ന്നും പാ​​റ​​മേ​​ക്കാ​​വ്, തി​​രു​​വ​​മ്പാ​​ടി ദേ​​വ​​സ്വ​​ങ്ങ​​ളി​​ൽ​​നി​​ന്നും അ​​സ്വാ​​ഭാ​​വി​​ക ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​യ​​ത്. അ​​ധി​​കൃ​​ത​​രും ദേ​​വ​​സ്വം ഭാ​​ര​​വാ​​ഹി​​ക​​ളും ത​​മ്മി​​ൽ പൂ​​ര​​ത്തി​​ന് മു​​മ്പു​​ത​​ന്നെ ചി​​ല അ​​സ്വാ​​ര​​സ്യ​​ങ്ങ​​ൾ നി​​ല​​നി​​ന്നി​​രു​​ന്നു.
  • പൂ​​ര​​ത്തി​​ന് എ​​ത്തി​​ച്ച 80ഓ​​ളം ആ​​ന​​ക​​ളെ പ​​രി​​ശോ​​ധി​​ക്കാ​​ൻ ച​​ങ്ങ​​ല​​ക​​ൾ നീ​​ക്കി നി​​ര​​ത്തി നി​​ർ​​ത്തി​​യി​​ട​​ത്തു​​നി​​ന്ന് പാ​​പ്പാ​​ന്മാ​​ർ പെ​​ട്ടെ​​ന്ന് അ​​പ്ര​​ത്യ​​ക്ഷ​​രാ​​യ​​തി​​ൽ വെ​​റ്റ​​റി​​ന​​റി സ​​ർ​​ജ​​ന്മാ​​രും വ​​നം വ​​കു​​പ്പും അ​​ന്നു​​ത​​ന്നെ ദു​​രൂ​​ഹ​​ത ആ​​രോ​​പി​​ച്ചി​​രു​​ന്നു.
  • രാ​​ത്രി പൊ​​ലീ​​സ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ക​​ടു​​പ്പി​​ച്ച​​തോ​​ടെ പൊ​​ലീ​​സും ദേ​​വ​​സ്വം ഭാ​​ര​​വാ​​ഹി​​ക​​ളും ത​​ർ​​ക്ക​​ത്തി​​ലാ​​യി.
  • പാ​​തി​​രാ​​ത്രി​​യി​​ൽ ഈ ​​ത​​ർ​​ക്ക​​ത്തി​​നി​​ട​​യി​​ലേ​​ക്ക് ആംബുലൻസിൽ ബി.​​ജെ.​​പി സ്ഥാ​​നാ​​ർ​​ഥി സു​​രേ​​ഷ് ഗോ​​പി​​യും ആ​​ർ.​​എ​​സ്.​​എ​​സ് നേ​​താ​​ക്ക​​ളും എ​​ത്തി.
  • തു​​ട​​ർ​​ന്ന് ഇ​​രു ദേ​​വ​​സ്വ​​ങ്ങ​​ളും വെ​​ടി​​ക്കെ​​ട്ടി​​നി​​ല്ലെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചു.
  • പു​​ല​​ർ​​ച്ച ര​​ണ്ടി​​ന് ന​​ട​​ക്കേ​​ണ്ട വെ​​ടി​​ക്കെ​​ട്ട് അ​​ര​​ങ്ങേ​​റി​​യ​​ത് രാ​​വി​​ലെ ഏ​​ഴി​​ന്.
  • സം​​ഭ​​വ​​സ​​മ​​യ​​ത്ത് എ.​​ഡി.​​ജി.​​പി ന​​ഗ​​ര​​ത്തി​​ൽ ത​​ന്നെ ഉ​​ണ്ടാ​​യി​​ട്ടും വി​​ഷ​​യ​​ത്തി​​ൽ ഇ​​ട​​പെ​​ട്ടി​​ല്ല എ​​ന്ന​​തും സം​​ശ​​യം ജ​​നി​​പ്പി​​ച്ചു.
  • പി​​ന്നീ​​ട് പൂ​​രം അ​​ല​​ങ്കോ​​ല​​മാ​​ക്കി​​യ സം​​ഭ​​വം ​അ​​ന്വേ​​ഷി​​ച്ച​​തും ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​യ ഇ​​തേ എ.​​ഡി.​​ജി.​​പി​​.
  • മാ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം സി​​റ്റി പൊ​​ലീ​​സ് ക​​മീ​​ഷ​​ണ​​ർ അ​​ങ്കി​​ത് അ​​ശോ​​കി​​നെ മാ​​റ്റി പൊ​​ലീ​​സ് വി​​ഷ​​യം ത​​ണു​​പ്പി​​ച്ചു.

ചൂടുപിടിച്ച് വിവാദം

അൻവറിന്റെ ​വെളിപ്പെടുത്തലോടെ  ഈ ​​വി​​വാ​​ദ​​ത്തി​​നാ​​ണ് ​​വീണ്ടും ചൂ​​ടു​​പി​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വി​​ഷ​​യ​​ത്തി​​ൽ പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി എ​​ൽ.​​ഡി.​​എ​​ഫ് ലോ​​ക്സ​​ഭ സ്ഥാ​​നാ​​ർ​​ഥി വി.​​എ​​സ്. സു​​നി​​ൽ കു​​മാ​​ർ, യു.​​ഡി.​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ, ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ രം​​ഗ​​ത്തെ​​ത്തി. പൂ​​രം അ​​ല​​ങ്കോ​​ല​​മാ​​ക്കി​​യ​​തി​​ൽ പൊ​​ലീ​​സി​​നും ന​​ട​​ത്തി​​പ്പു​​കാ​​ർ​​ക്കും ഒ​​രു​​പോ​​ലെ പ​​ങ്കു​​ണ്ടെ​​ന്നാ​​ണ് വി.​​എ​​സ്. സു​​നി​​ൽ കു​​മാ​​ർ പ്ര​​തി​​ക​​രി​​ച്ച​​ത്.

പൊ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്റെ റി​​പ്പോ​​ർ​​ട്ട് ഉ​​ട​​ൻ പു​​റ​​ത്തു​​വി​​ട​​ണ​​മെ​​ന്നും സു​​നി​​ൽ കു​​മാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. പൂ​​രം ക​​ല​​ക്കി​​യ​​ത് സു​​രേ​​ഷ് ഗോ​​പി​​യെ ജ​​യി​​പ്പി​​ക്കാ​​നാ​​ണെ​​ന്നും ജു​​ഡീ​​ഷ്യ​​ൽ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് മു​​ഖ്യ​​മ​​ന്ത്രി​​യെ സ​​മീ​​പി​​ക്കു​​മെ​​ന്നും കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ അ​​റി​​യി​​ച്ചു.

പൂ​​ര​​ത്തി​​ലെ അ​​നി​​ഷ്ട സം​​ഭ​​വ​​ത്തി​​നു പി​​ന്നി​​ൽ പൊ​​ലീ​​സ് മാ​​ത്ര​​മ​​ല്ലെ​​ന്നും മ​​റ്റു ചി​​ല​​രും ഉ​​ണ്ടെ​​ന്ന് സം​​ശ​​യി​​ക്കു​​ന്നു​​ണ്ടെ​​ന്നും തി​​രു​​വ​​മ്പാ​​ടി ദേ​​വ​​സ്വം സെ​​ക്ര​​ട്ട​​റി കെ. ​​ഗി​​രീ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞു. പൂ​​രം ക​​ല​​ക്കി ബി.​​ജെ.​​പി​​യെ വി​​ജ​​യി​​പ്പി​​ക്കാ​​ൻ പൊ​​ലീ​​സ് കൂ​​ട്ടു​​നി​​ന്നെ​​ങ്കി​​ൽ വി.​​എ​​സ്. സു​​നി​​ൽ കു​​മാ​​ർ ബി​​നോ​​യ് വി​​ശ്വ​​ത്തോ​​ടും മു​​ഖ്യ​​മ​​ന്ത്രി​​യോ​​ടു​​മാ​​ണ് പ​​രാ​​തി പ​​റ​​യേ​​ണ്ട​​തെ​​ന്നും ബി.​​ജെ.​​പി നേ​​താ​​വ് ശോ​​ഭ സു​​രേ​​ന്ദ്ര​​ൻ പ്ര​​തി​​ക​​രി​​ച്ചു. ആ​​രോ​​പ​​ണ​​ങ്ങ​​ളി​​ൽ ബി.​​ജെ.​​പി ജി​​ല്ല നേ​​തൃ​​ത്വം ഇ​​തു​​വ​​രെ പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല.

പൊലീസിനും നടത്തിപ്പുകാർക്കും പങ്ക് -വി.എസ്. സുനിൽ കുമാർ

തൃശൂർ: 2024ലെ തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പൊലീസിനും പൂരം നടത്തിപ്പുകാർക്കും പങ്കുണ്ടെന്ന് തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ. സംഭവം സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഉടൻ പുറത്തുവിടണം. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മധ്യത്തിൽ നടന്ന പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ കൃത്യമായ ആസൂത്രണത്തോടുകൂടിയ ഗൂഢാലോചന നടന്നുവെന്നത് പകല്‍പോലെ വ്യക്തമാണ്. പൊലീസും തിരുവമ്പാടി ദേവസ്വം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് എഴുന്നള്ളിച്ചുവന്ന പൂരവും പഞ്ചവാദ്യവും നിര്‍ത്തിവെച്ചതും പന്തലിലെ ലൈറ്റ് ഓഫാക്കിയതും വളരെ നാടകീയമായി വെടിക്കെട്ട് നടത്തില്ലെന്ന പ്രഖ്യാപനവും ഉണ്ടായത്. ഇത്തരമൊരു നിലയിലേക്ക് എത്തിക്കുന്നതില്‍ കമീഷണര്‍ ഉള്‍പ്പെടെയുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട് നിർണായകമായെന്ന് അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ബി.ജെ.പി സ്ഥാനാർഥിയുടെ രംഗപ്രവേശവും പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ എല്‍.ഡി.എഫും സര്‍ക്കാറുമാണെന്ന വ്യാജപ്രചാരണവും പരിശോധിക്കുമ്പോള്‍ ഇതിനു പിന്നിലെ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും വ്യക്തമാകുന്നു.

ജുഡീഷ്യൽ അന്വേഷണം വേണം -കെ. മുരളീധരൻ

കൊല്ലം: തൃശൂർ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ. ഒരു കമീഷണർ വിചാരിച്ചാൽ മാത്രം ഇക്കാര്യം ചെയ്യാനാവില്ല. അതിനു പിന്നിൽ എ.ഡി.ജി.പി അജിത് കുമാറിന്‍റെ വ്യക്തമായ കരങ്ങളുണ്ട്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്നതുപോലെ, എ.ഡി.ജി.പി അത് ചെയ്തെങ്കിൽ പിണറായി വിജയനും അതിൽ പങ്കുണ്ട്. സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പൂരം കലക്കൽ. പൂരം നടന്ന ആ ഒറ്റ രാത്രികൊണ്ടാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടത്. അതുവരെ താനും സുനിൽ കുമാറും തമ്മിലായിരുന്നു മത്സരമെന്നും മുരളീധരൻ കൊല്ലത്ത് പറഞ്ഞു. ചിത്രത്തിൽ പോലുമില്ലാതിരുന്ന സുരേഷ് ഗോപി മുന്നിലേക്ക് വന്നത് പൂരം സംഭവത്തിലൂടെയാണ്. ഇക്കാര്യത്തിലടക്കം അജിത് കുമാറിനെ മാറ്റി നിർത്തിയുള്ള അന്വേഷണമാണ് വേണ്ടത്. എ.ഡി.ജി.പിയെ നിലനിർത്തി അദ്ദേഹത്തിന്‍റെ കീഴുദ്യോഗസ്ഥരെകൊണ്ട് അന്വേഷിപ്പിക്കുന്നത് പ്രഹസനമാണെന്നും മുരളീധരൻ പറഞ്ഞു.

പിന്നിൽ പൊലീസ് മാത്രമല്ല -തിരുവമ്പാടി ദേവസ്വം

തൃശൂർ: പൂരം അലങ്കോലമാക്കിയതിനു പിന്നിൽ പൊലീസ് മാത്രമല്ലെന്നും മറ്റു ചിലർകൂടി ഉണ്ടെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ. പൊലീസ് കൂടാതെ മറ്റു ചിലർകൂടി ഉണ്ടെന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ മനസ്സിലാകുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വേണ്ട രീതിയിൽ ഇടപെടുന്നതിന് തടസ്സമുണ്ടെന്നും ശ്രദ്ധ വേണമെന്നും റവന്യൂ മന്ത്രി കെ. രാജൻ അന്ന് മുന്നറിയിപ്പ് എന്ന നിലയിൽ പറഞ്ഞിരുന്നു. രാഷ്ട്രീയ മുതലെടുപ്പിന് തൃശൂർ പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്ട്രീയത്തിലും ഉൾപ്പെട്ട ആളുകൾ ദേവസ്വങ്ങളിലുണ്ട്. പൂരത്തെയും ദേവസ്വങ്ങളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ലെന്നും ഗിരീഷ്‌ കുമാർ പറഞ്ഞു.


Tags:    
News Summary - PV anvar's Allegations about thrissur pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.