കേരളമാകെ തോറ്റതുകൊണ്ട്​ രാജിവെക്കേണ്ടതില്ല -അൻവർ

​മലപ്പുറം: കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളിലും എൽ.ഡി.എഫിന്​ പരാജയം സംഭവിച്ചതിനാൽ താൻ മാത്രം എം.എൽ.എ സ്ഥാനം രാജിവ െക്കേണ്ടതില്ലെന്ന്​ പി.വി അൻവർ എം.എൽ.എ. പൊന്നാനിയിൽ തോറ്റാൽ രാജിവെക്കുമെന്ന വാക്ക്​ അൻവർ പാലിക്കണമെന്ന ഇ.ടി മുഹമ്മദ്​ ബഷീർ എം.പിയുടെ പ്രസ്​താവയോട്​ പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം. സംസ്ഥാനത്ത്​ കൂട്ടതോൽവി ഉണ്ടായതിനാൽ രാജി​വെക്കേണ്ട ധാർമ്മിക ഉത്തരവാദിത്തം ഇല്ലെന്ന്​ അദ്ദേഹം പറഞ്ഞു.

അമേത്തിയിൽ രാഹുൽ ഗാന്ധിക്കുണ്ടായ പരാജയവുമായി താരതമ്യം ചെയ്യുമ്പോൾ പൊന്നാനിയിലെ തോൽവി നിസാരമാണെന്നും വോട്ടിനായി നട്ടെല്ല് പണയം വെച്ച് താൻ വർഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ലെന്നും അൻവർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

കെ.ടി ജലീലിനൊപ്പം നടത്തിയ റോഡ് ഷോക്കിടെയാണ്​ മണ്ഡലത്തിൽ പരാജയപ്പെട്ടാൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന്​ അന്‍വര്‍ പറഞ്ഞത്​. എന്നാൽ പിന്നീട്​ അദ്ദേഹമിത്​ മാറ്റിപറഞ്ഞിരുന്നു.

Tags:    
News Summary - PV Anwar- LDF Failure - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.