മലപ്പുറം: ആഫ്രിക്കയിലെ സിയറ ലിയോണിൽ സ്വർണഖനനത്തിലാണ് താനെന്നും സാമ്പത്തിക പ്രതിസന്ധിമൂലം പാർട്ടി (സി.പി.എം) അനുമതിയോടെ പോയതാണെന്നും പി.വി. അൻവർ എം.എൽ.എ. പാർട്ടി മൂന്നുമാസം അവധി അനുവദിച്ചിട്ടുണ്ട്. യു.ഡി.എഫ് തന്നെ നിരന്തരം വേട്ടയാടുകയാണെന്നും സിയറ ലിയോണിൽനിന്ന് അദ്ദേഹം മീഡിയവൺ ചാനലിന് അനുവദിച്ച പ്രത്യേക വിഡിയോ അഭിമുഖത്തിൽ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിമൂലം നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. നാട്ടിൽ അത്യാവശ്യം കച്ചവടവുമായി ജീവിച്ച് പോയിരുന്ന ഒരാളായിരുന്നു. നിരന്തരം കള്ളവാർത്തകൾ നൽകി മാധ്യമങ്ങൾ അത് പൂട്ടിച്ചുവെന്നും അൻവർ കുറ്റപ്പെടുത്തി.
മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയത്. എം.എൽ.എ ആയാൽ ആർക്കും കുതിരകയറാമെന്ന് ധാരണയുള്ള പത്രക്കാരുമുണ്ട്. ജൂൺ 16നോ മറ്റോ ആണ് ഇവിടെയെത്തിയത്. ഞായറാഴ്ച പോലും പ്രവർത്തിക്കുന്ന എം.എൽ.എ ഓഫിസാണ് തേൻറത്. ഒരു മാസത്തിനു ശേഷമേ മടങ്ങിവരുകയുള്ളൂ. പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
കല്യാണങ്ങൾക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണി കഴിക്കലും അല്ല എം.എൽ.എയുടെ പണി. വോട്ട് നേടാൻ വേണ്ടി ഒരു കല്യാണത്തിനും പോയിട്ടില്ല. പോവുകയുമില്ല. തെൻറ തൊട്ടടുത്ത എം.എൽ.എയുടെ പേര് കല്യാണരാമൻ എന്നാണ്. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിലും മണ്ഡലവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.