കോഴിക്കോട്: നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഘാനയിൽ നിന്ന് തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയോടെ കരിപ്പൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. നിരവധി പ്രവർത്തകർ അദ്ദേഹത്തിന്റെ വരവും കാത്ത് രാവിലെ മുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു.
വൻ സ്വീകരണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. വിമാനമിറങ്ങിയ ഉടൻ അദ്ദേഹം നിലമ്പൂരിലേക്ക് പുറപ്പെട്ടു. നിരവധി വാഹനങ്ങൾ നിലമ്പൂർ ചന്തക്കുന്ന് വരെ അൻവറിനെ അനുഗമിക്കും. വിദേശത്തുനിന്ന് വരുന്നതിനാൽ കാറിൽ നിന്ന് പുറത്തിറങ്ങാതെയാണ് അൻവർ സ്വീകരണം ഏറ്റുവാങ്ങിയത്. വീട്ടിൽത്തന്നെയാണ് ഇദ്ദേഹം ക്വാറന്റീനിൽ കഴിയുക.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ വിദേശത്തേക്ക് പോയതാണ് പി.വി. അൻവർ. ഇദ്ദേഹത്തെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലത്തിൽ പ്രചാരണം നടത്തിയിരുന്നു. എം.എല്‍.എ ഘാനയിലെ ജയിലിലാണെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളത്തില്‍ പോസ്റ്റുകളും ഇട്ടതും വലിയ വാർത്തയായി. കഴിഞ്ഞ ദിവസം ഐശ്വര്യ കേരളയുടെ നിലമ്പൂരിലെ സ്വീകരണത്തില്‍ പ്രതിപക്ഷ നേതാവും എം.എല്‍.എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.