കോഴിക്കോട്: മാസ്കില്ലാതെ ഉദ്യോഗസ്ഥരോടൊപ്പം നടക്കുന്ന ചിത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരിഹാസവുമായി പി.വി. അൻവർ എം.എൽ.എ. പ്രതിപക്ഷ നേതാവ് മാസ്ക്കില്ലാതെ പോവുകയല്ലെന്നും മിറ്റിഗേഷൻ മെതേഡ് അനുസരിച്ചുള്ള "ഇന്നർ നോസ് എയർ ഫിൾട്ടർ" ധരിച്ചിട്ടുണ്ടെന്നുമാണ് അൻവറിന്‍റെ ഫേസ്ബുക്ക് പരിഹാസം. കൂടാതെ, എക്കാലവും പ്രതിപക്ഷ സ്ഥാനത്ത് തന്നെ ചെന്നിത്തല തുടരുമെന്നും ആശംസകൾ നേരുന്നതായും പി.വി. അൻവർ പോസ്റ്റിൽ പറയുന്നു.
''മാസ്ക്കില്ലാതെ പോവുകയല്ല.. മിറ്റിഗേഷൻ മെതേഡ് അനുസരിച്ചുള്ള "ഇന്നർ നോസ് എയർ ഫിൾട്ടർ" ധരിച്ചിട്ടുണ്ട്..
പ്രതിപക്ഷ നേതാവിനെ ഇതിന്‍റെ പേരിൽ ആരും കളിയാക്കരുത്..
അദ്ദേഹം എന്നും.. എക്കാലവും ആ സ്ഥാനത്ത് തന്നെ തുടരും.. ആശംസകൾ..''
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 14 മാർഗനിർദേശങ്ങൾ കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ച ചെന്നിത്തല പൊതുസ്ഥലത്ത് മാസ്കില്ലാതെ പ്രത്യക്ഷപ്പെട്ടതാണ് ഫേസ്ബുക്ക് വഴിയുള്ള പി.വി. അൻവറിന്‍റെ പരിഹാസത്തിന് വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.