പി.വി. അന്‍വറി​‍െൻറ അനധികൃത സ്വത്ത്​: ഹൈകോടതിയെ സമീപിക്കുമെന്ന് വിവരാവകാശ കൂട്ടായ്​മ

കോ​ഴി​ക്കോ​ട്: പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വെ​ച്ച ഭൂ​മി സ​ര്‍ക്കാ​റി​ലേ​ക്ക് ക​ണ്ടു​കെ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​വ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്ട​ര്‍മാ​ര്‍ സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ച്ച റി​പ്പോ​ര്‍ട്ടി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ എം.​എ​ല്‍.​എ​ക്കെ​തി​രെ സ്വ​മേ​ധ​യ കേ​സ് എ​ടു​ക്കാ​ന്‍ സം​സ്ഥാ​ന ലാ​ൻ​ഡ്​​ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ താ​മ​ര​ശ്ശേ​രി ലാ​ൻ​ഡ്​​ ബോ​ര്‍ഡി​ന് നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു. മൂ​ന്നു വ​ര്‍ഷം ക​ഴി​ഞ്ഞി​ട്ടും അ​ന്‍വ​റി​നെ​തി​രെ കേ​സോ മ​റ്റു ന​ട​പ​ടി​യോ ഉ​ണ്ടാ​യി​ല്ല.

സ​ര്‍ക്കാ​ര്‍ ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മ​ത്തെ അ​പ​ഹ​സി​ക്കു​ക​യാ​ണെ​ന്നും വി​വ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​മാ​യ മ​നോ​ജ് കേ​ദാ​രം, കെ.​വി. ഷാ​ജി, പി. ​സോ​മ​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Tags:    
News Summary - PV Anwar's illegal assets: RTI group to approach High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.