കൊച്ചി: ജില്ല സ്പോർട്സ് കൗൺസിൽ അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ. അധികച്ചുമതല ഒഴിവാക്കിത്തരണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തേ നൽകിയ കത്തിെന്റ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ശ്രീനിജിൻ വ്യക്തമാക്കി. പാർട്ടിയിൽനിന്ന് അറിയിപ്പ് ലഭിച്ചാൽ സ്പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നും ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. ശ്രീനിജിനോട് ജില്ല സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാൻ ആവശ്യപ്പെടുന്നതിന് വ്യാഴാഴ്ച സി.പി.എം എറണാകുളം ജില്ല കമ്മിറ്റി തീരുമാനിച്ചിരുന്നു.
എം.എൽ.എ സ്ഥാനത്തിനൊപ്പം മറ്റ് ഭാരവാഹിത്വം വേണ്ടെന്നാണ് ജില്ല കമ്മിറ്റിയിൽ നിർദേശമുയർന്നത്. എം.എൽ.എക്ക് ജനപ്രതിനിധി എന്ന നിലയിൽ തിരക്കുണ്ടെന്നും സ്പോർട്സ് കൗൺസിൽ ചുമതല അതിന് തടസ്സമാകരുതെന്നുമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ജൂനിയർ ടീം സെലക്ഷൻ സമയത്ത് സ്പോർട്സ് സെന്ററിന്റെ ഗേറ്റ് ശ്രീനിജിൻ പൂട്ടിയിട്ടത് വിവാദമായിരുന്നു. ഗ്രൗണ്ടിന്റെ വാടക ബ്ലാസ്റ്റേഴ്സ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു സ്പോർട്സ് സെന്ററിന്റെ ഗേറ്റ് ശ്രീനിജിൻ പൂട്ടിയിട്ടത്. എന്നാൽ, വാടക കൃത്യമായി നൽകിയിട്ടുണ്ടെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഷറഫലി വ്യക്തമാക്കിയതോടെ പാർട്ടി വെട്ടിലായി. തുടർന്നാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ പാർട്ടി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.