കൊച്ചി: മാരിവില്ലിെൻറ ഏഴഴകുകൾ സമ്മേളിച്ചൊരു മായക്കാഴ്ച. പലനിറത്തിലും തരത്തിലുമുള്ള ഉടുപ്പുകളണിഞ്ഞ് മുഖ ത്തും ശരീരത്തിലും കടും നിറത്തിൽ ചായം പുരട്ടിയ ഒരുകൂട്ടം ആളുകൾ കൊച്ചി നഗരത്തെ ഞായറാഴ്ച വൈകീട്ട് അക്ഷരാർഥത്തി ൽ കീഴടക്കി. ആട്ടവും പാട്ടും ‘ഹാപ്പി പ്രൈഡ്’ ആർപ്പുവിളികളും മുദ്രാവാക്യവുമായി അവർ മണിക്കൂറുകളോളം തെരുവീഥികളി ൽ ആഘോഷം തീർത്തു.
അവരിൽ ട്രാൻസ്ജെൻഡർമാരും ഗേയും ലെസ്ബിയനും ബൈസെക്ഷ്വലും ഈ സമൂഹത്തെ പിന്തുണക്കുന്നവരുമെല്ലാം ഉണ്ടായിരുന്നു. കേരളമെമ്പാടുമുള്ള എൽ.ജി.ബി.ടി.ക്യു കമ്യൂണിറ്റിക്കായി നടത്തുന്ന പത്താമത് ക്വീർ പ്രൈഡ് മാർച്ചാണ് വർണവൈവിധ്യങ്ങളുടെ ഘോഷയാത്രയായത്.
‘പ്രണയ വൈവിധ്യങ്ങളുടെ മാരിവിൽ ഉത്സവം’ എന്നായിരുന്നു ഇത്തവണത്തെ പ്രമേയം. ഹൈകോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറിൽനിന്ന് തുടങ്ങിയ മാർച്ച് മേനക വഴി മഹാരാജാസിനു മുന്നിലൂടെ കടന്ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ പ്രവേശിച്ചു. വിവിധ ജില്ലകളിൽനിന്ന് നൂറുകണക്കിന് കമ്യൂണിറ്റി അംഗങ്ങൾ ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയിരുന്നു. ചെണ്ടമേളവും നൃത്തരൂപങ്ങളും മാർച്ചിന് പൊലിവേകി. ‘എെൻറ ശരീരം എെൻറ സ്വാതന്ത്ര്യം’ മുദ്രാവാക്യം വിളികളോടെയാണ് ഘോഷയാത്ര അരങ്ങേറിയത്. തുടർന്ന് ഒൗപചാരികമായ ഉദ്ഘാടനവും സാംസ്കാരിക പരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.