ഖുർആൻ സ്റ്റഡി സെന്റർ വാർഷിക പരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ഖുർആൻ സ്റ്റഡി സെന്റർ കേരള സംഘടിപ്പിച്ച വാർഷിക പരീക്ഷയുടെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ ഫലപ്രഖ്യാപനം നിർവഹിച്ചു. പ്രിലിമിനറി ഫൈനൽ പരീക്ഷയിൽ ചെന്നൈ വില്ലിവാക്കം സെന്ററിലെ പി. അഹ്മദ് കബീർ ഒന്നാം റാങ്കും ചെന്നൈ ഒരുമ സെന്ററിലെ ആമിന ഉമർ രണ്ടാം റാങ്കും, തിരുവനന്തപുരം പാളയം സെന്ററിലെ സാജിദ ബീഗം മൂന്നാം റാങ്കും കരസ്ഥമാക്കി.

സെക്കൻഡറി ഫൈനൽ പരീക്ഷയിൽ മലപ്പുറം പൈത്തിനിപറമ്പ സെന്ററിലെ സഫിയ കെ.സി ഒന്നാം റാങ്കും കോഴിക്കോട് കുറ്റ്യാടി സെന്ററിലെ മൊയ്തു പി രണ്ടാം റാങ്കും കാസർകോട് കുമ്പള സെന്ററിലെ നൗഫറ മൂന്നാം റാങ്കും നേടി. ഖുർആൻ സ്റ്റഡി സെന്റർ കേരളക്ക് കീഴിൽ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ പരീക്ഷാർഥികളെയും വിജയികളെയും അമീർ അഭിനന്ദിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ജനുവരിയിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ നടക്കുമെന്ന് ഖുർആൻ സ്റ്റഡി സെന്റർ കേരള ഡയറക്ടർ അബ്ദുൽ ഹകീം നദ്‌വി അറിയിച്ചു.

Tags:    
News Summary - Quran Study Center Annual Exam Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.